Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മതേതര കേരളത്തിന്‍റെ...

'മതേതര കേരളത്തിന്‍റെ ഊർജ്ജം'; വൈറൽ ഡാൻസർമാർക്ക്​ പിന്തുണയുമായി കെ.എസ്​.ഇ.ബി

text_fields
bookmark_border
മതേതര കേരളത്തിന്‍റെ ഊർജ്ജം; വൈറൽ ഡാൻസർമാർക്ക്​ പിന്തുണയുമായി കെ.എസ്​.ഇ.ബി
cancel

'റാസ്പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലാവുകയും പിന്നീട് സംഘ്പരിവാർ അനുകൂലികളുടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കെ.എസ്​.ഇ.ബി. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ച് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 'എന്നും എന്നെന്നും മതനിരപേക്ഷ കേരളത്തിന് ഊർജ്ജം പകർന്ന് കെ എസ് ഇ ബി ജനങ്ങൾക്കൊപ്പം' എന്ന തലക്കെ​ട്ടോടെയാണ്​ കെ.എസ്​.ഇ.ബി ചിത്രം പങ്കുവെച്ചത്​.

സംഘ്പരിവാർ അനുകൂലികൾ 'ലൗ ജിഹാദ്' ആരോപണവുമായി വന്ന സാഹചര്യത്തിൽ കെ.എസ്​.ഇ.ബി ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങൾ കൈയടിയോടെയാണ്​ സ്വീകരിച്ചിരിക്കുന്നത്​. തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിക്കും നവീനും ആഴ്ചകൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോയാണ് വൈറലായത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​. ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ' എന്ന്​ തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBjanaki and naveenviral dancers
Next Story