കെ.എസ്.ഇ.ബി: തമ്മിലടി തീർക്കാൻ തിരക്കിട്ട നീക്കം; ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡിൽ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് നടത്തിയ വെളിപ്പെടുത്തൽ സർക്കാറിനെയും പ്രതിസന്ധിയിലാക്കിയതോടെ വിഷയം പരിഹരിക്കാൻ സർക്കാറിലും മുന്നണിയിലും തിരക്കിട്ട നീക്കം. ചെയർമാൻ ഉന്നയിച്ച വിഷയങ്ങൾ ഏറ്റെടുത്ത പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു.
നിയമസഭ സമ്മേളനം ചേരുന്ന സാഹചര്യത്തിൽ ബോർഡിൽ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ച് സർക്കാറിന് മറുപടി പറയേണ്ടിവരും. ചർച്ചക്ക് വഴിതെളിഞ്ഞതിനാൽ ചെയർമാൻ ഡോ. ബി. അശോക് രാജിവെക്കണമെന്ന ആവശ്യത്തിൽനിന്ന് സി.ഐ.ടി.യു യൂനിയൻ പിന്നാക്കം പോയി. ചെയർമാന്റെ സമീപനം മാറ്റണമെന്നാണ് അവരുടെ നിലപാട്. വ്യാഴാഴ്ച ഉച്ചക്കാണ് ഇടത് നേതാക്കളും മന്ത്രിയും ട്രേഡ് യൂനിയൻ നേതാക്കളും ചർച്ച നടത്തുക.
ചെയർമാന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. വൈദ്യുതിനിരക്ക് അടുത്ത അഞ്ചുവർഷവും വർധിപ്പിക്കണമെന്ന് െറഗുലേറ്ററി കമീഷനോട് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കെയാണ് ബോർഡിൽ ദുർവ്യയവും അനാവശ്യ ചെലവുകളും ചൂണ്ടിക്കാട്ടി യൂനിയനുകൾ രംഗത്തുവന്നത്. ഇതിന് മറുപടിയായാണ് ഗുരുതര ആരോപണങ്ങൾ ചെയർമാൻ ഉന്നയിച്ചത്.
വൈദ്യുതി ബോർഡിൽ ഭരണാനുകൂല സംഘടനകൾ തന്നെ സമരം നടത്തുന്നത് സർക്കാറിന് ക്ഷീണമായിട്ടുണ്ട്. ചെയർമാന്റെ വെളിപ്പെടുത്തൽ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഊർജ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വേഗത്തിൽ രാഷ്ട്രീയപരിഹാരത്തിനാണ് ശ്രമം. ചെയർമാനെ മാറ്റുന്നത് വിവാദത്തിന് ശക്തിയേകുമെന്നതിനാൽ അതിന് സർക്കാർ തയാറാകില്ല. എന്നാൽ യൂനിയനുകളുടെ മുഖം രക്ഷിക്കാനുള്ള തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കും. ഇടത് ട്രേഡ് യൂനിയനുകളുടെ സമരം ബുധനാഴ്ച മൂന്നുദിവസം പിന്നിട്ടു.
ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെയാണ് സ്ഥലം വിട്ടുനൽകിയതെന്ന് കഴിഞ്ഞ ദിവസം ചെയർമാൻ ഡോ. ബി. അശോക് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞിരുന്നു. നൂറുകണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാറോ അറിയാതെ ജൂനിയറായ ചീഫ് എക്സി. ഓഫിസർ വാണിജ്യ പാട്ടത്തിന് നൽകി. കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതെന്ന കാര്യത്തിൽ ഉറപ്പ് പോര. കെ.എസ്.ഇ.ബി വിളിക്കാൻ പോകുന്ന ടെൻഡറിന്റെ വിശദാംശം ബന്ധപ്പെട്ട എൻജിനീയർ അതേദിവസം തന്നെ കരാറുകാരെ അറിയിച്ചു. കരാറുകാരന്റെ കത്ത് തന്റെ കൈവശമുണ്ട്. 100 കോടിക്ക് ബോർഡ് സ്വകാര്യ സ്ഥാപനത്തിൽ പുരപ്പുറ സോളാർ സ്ഥാപിച്ചിരുന്നു. 25 വർഷത്തേക്ക് 10 ശതമാനം വൈദ്യുതി നിരക്കിൽ ഇളവും നൽകി. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് നടത്തിയ ശമ്പള പരിഷ്കരണത്തിന് ധനവകുപ്പിന്റെ അനുമതി തേടിയില്ല.
ഇക്കാര്യത്തിൽ അക്കൗണ്ടന്റ് ജനറൽ വിശദീകരണം തേടിയിരിക്കുകയാണ്. താരിഫ് പെറ്റീഷനും ട്രൂയിങ് അപ് പെറ്റീഷനും ഫയൽ ചെയ്ത് ശക്തമായി വാദിക്കേണ്ട സമയത്ത് ബോർഡിൽ ആകെ കുഴപ്പമാണെന്നും സമരമാണെന്നും വരുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അക്കൗണ്ടന്റ് ജനറൽ വിശദീകരണം തേടിയതിന്റെ
രേഖ പുറത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.