ഇന്ധന സർചാർജ് 23 പൈസയാക്കണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള ഇന്ധന സർചാർജ് യൂനിറ്റിന് 23 പൈസ ഈടാക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. നിലവിൽ 19 പൈസയാണ് ഫ്യുവൽ സർചാർജ്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തംനിലയിൽ പിരിക്കുന്നതും ഒമ്പതു പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ചതുമാണ്.
മുൻ വർഷങ്ങളിലേതിനെക്കാൾ ഉയർന്ന കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഇന്ധന സർചാർജിൽ വർധന ആവശ്യമാണെന്ന് റെഗുലേറ്ററി കമീഷന് കഴിഞ്ഞ ദിവസം സമർപ്പിച്ച പെറ്റീഷനിൽ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ ഇന്ധന സർചാർജായി 46.50 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 23 പൈസ ജൂലൈയിലെ ബിൽ മുതൽ ഇൗടാക്കി തുടങ്ങാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
2023-24 വർഷം വൈദ്യുതി വാങ്ങാൻ 13,000 കോടി ചെലവായെന്നും ഇതു വാർഷിക വൈദ്യുതി വാങ്ങൽ ചെലവായി നിശ്ചയിച്ചിരുന്ന തുകയിൽനിന്ന് 2435.77 കോടി രൂപ കൂടുതലാണെന്നും കെ.എസ്.ഇ.ബി പറയുന്നു. കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ ജൂലൈ 11ന് റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.