വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. ഉപയോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10 മണിവരെ നിരക്ക് കൂട്ടണമെന്നാണ് ബോർഡിന്‍റെ ആവശ്യം. പകല്‍ സമയം നിരക്ക് കുറക്കാനും ആലോചിക്കുന്നു. നിരക്കുമാറ്റം ആവശ്യപ്പെട്ട് റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചു.
ബോർഡിന്‍റെ ആവശ്യം അംഗീകരിച്ചാൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു മണിവരെയുള്ള സമയത്ത് സാധാരണ നിരക്കും വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുള്ള പീക് സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ച ആറുവരെയുള്ള സമയത്ത് നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കുമാകും നടപ്പാകുക. ഈ നിരക്ക് നടപ്പാക്കുംമുമ്പ് പുതിയ ബില്ലിങ് രീതിക്കായി എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കേണ്ടതായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.