ലൈൻ പൊട്ടിവീഴാൻ സാധ്യത; ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: മഴക്കെടുതിയിൽ വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്.
അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലോ പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കണം.
ടൗട്ടെ ചുഴലിക്കാറ്റിൽ വ്യാപകമായുണ്ടായ തീവ്രമഴയിലും കാറ്റിലും വൈദ്യുതിമേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കുവരെ തടസ്സമുണ്ടായി.
മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ലൈനുകൾ തകരാറിലായി. സമയബന്ധിത ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും ശ്രമം തുടരുകയാണ്.
പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈനിലെ തകരാർ പരിഹരിക്കുന്നതിനാണ് മുൻഗണന. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാർ പരിഹരിക്കും. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.