കെ.എസ്.ഇ.ബി ഇരട്ട സർചാർജ് തുടരും
text_fieldsതിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യതയായി നടപ്പാക്കിയ ഇരട്ട സർചാർജ് തുടരുമെന്ന് കെ.എസ്.ഇ.ബി. യൂനിറ്റ് വൈദ്യുതിക്ക് സെസ് ആയി 19 പൈസ ആഗസ്റ്റിലും ഈടാക്കും. കെ.എസ്.ഇ.ബി 10 പൈസയും വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുവദിച്ച ഒമ്പത് പൈസയും ചേർത്താണിത്. അതേസമയം വൈദ്യുതിയുടെ നിലവിലെ താരിഫ് സെപ്റ്റംബർ 30വരെ നീട്ടിയതായി റെഗുലേറ്ററി കമീഷൻ അറിയിച്ചു.
പുതിയ താരിഫ് പ്രഖ്യാപനത്തിനെതിരെ വൻകിട വ്യവസായ ഉപഭോക്താക്കളുടെ സംഘടന ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതിനാലാണ് നിലവിലെ താരിഫ് തുടരാൻ തീരുമാനിച്ചത്. ഹൈകോടതി അനുവദിച്ചാൽ സെപ്റ്റംബർ 30ന് മുമ്പ് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്ന് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.