കെ.എസ്.എഫ്.ഇയും േഡറ്റ ചോർത്തി യു.എസ് കമ്പനിക്ക് നൽകിയെന്ന്; ഗുരുതര ആരോപണവുമായി പി.ടി. തോമസ്
text_fieldsകൊച്ചി: സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ കെ.എസ്.എഫ്.ഇയും ലക്ഷക്കണക്കിന് ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ േഡറ്റ കമ്പനിക്ക് ചോർത്തി നൽകിയെന്ന ആരോപണവുമായി പി.ടി. തോമസ് എം.എൽ.എ. ക്ലിയര്‍ ഐ എന്ന കമ്പനിക്കാണ് കെ.എസ്.എഫ്.ഇ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും േഡറ്റ നൽകിയതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
600 ശാഖയിലെ ഇടപാടുകൾ സുഗമമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമിക്കാൻ ടെൻഡര്‍ നൽകിയതിലാണ് ക്രമക്കേടും അഴിമതിയുമുള്ളത്. സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കാനെന്ന കൃത്രിമത്വം ഉപയോഗിച്ചാണ് ഇഷ്ടക്കാർക്ക് ടെൻഡർ നൽകിയത്.
14 കമ്പനി താൽപര്യപത്രം സമർപ്പിച്ചു. ഒമ്പത് കമ്പനിയെ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനിയെ ഉൾപ്പെടുത്തി ടെൻഡർ വിളിച്ചു. കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എ.ഐ വെയര്‍, തോട്ട് റിപ്പിൾ, വി.എസ്.ടി മൊബിലിറ്റി സൊലൂഷന്‍സ് എന്നീ കമ്പനികള്‍ ഉള്‍പ്പെടെ എ.ഐ വെയര്‍ ആൻഡ് കണ്‍സോര്‍ട്യം പാര്‍ട്ണേഴ്സിന് മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലും നിര്‍മിക്കാൻ ടെൻഡർ നല്‍കുകയായിരുന്നു. രവിപിള്ളയുടെ മകൻ ഗണേഷ് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ്, 46 ദിവസം മാത്രം പഴക്കമുള്ള ഈ കമ്പനി. ടെൻഡർ നൽകിയത് 67. 50 ലക്ഷം രൂപക്കാണ്. ടെൻഡര്‍ ലഭിച്ച് ആറുമാസത്തിനുള്ളിൽ ഈ കമ്പനി ക്ലിയർ ഐ എന്ന അമേരിക്കൻ കമ്പനിയിൽ ലയിച്ചത് സംശയമുളവാക്കുന്നു. ക്ലിയർ ഐയുടെ ഡയറക്ടർമാരിൽ ഒരാളായ മൈൽസ് എവെര്‍സന്‍ വിവാദ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിെൻറ ഏഷ്യൻ റീജനൽ ഡയറക്ടർ കൂടിയാണ്.
മറ്റൊരു ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടൻറുമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളുടെ േഡറ്റ ക്ലിയര്‍ ഐ കമ്പനി ചോര്‍ത്തിയെടുത്തത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.