കെ.എസ്.എഫ്.ഇ ഓഹരി മൂലധനം ഇരട്ടിയാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ അടച്ചുതീർത്ത ഓഹരി മൂലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു. അംഗീകൃത ഓഹരി മൂലധനം 100 കോടിയിൽനിന്ന് 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ് അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്.
സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന് സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ കരുതൽ ഫണ്ട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ് ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ ബോർഡ് ശിപാർശയാണ് സർക്കാർ അംഗീകരിച്ചത്. 100 ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയാണ് കെ.എസ്.എഫ്.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.