കെ.എസ്.എഫ്.ഇ ലാഭത്തിൽതന്നെ: കുടിശ്ശിക കിട്ടാൻ 3736 കോടി, 10 വർഷം; കുടിശ്ശികയിൽ 10 ഇരട്ടി വർധന
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇക്ക് കുടിശ്ശികയായി കിട്ടാനുള്ള തുകയിൽ പ്രതിവർഷം കോടികളുടെ വർധന. 3736 കോടിയാണ് നിലവിൽ കിട്ടാനുള്ളത്. 10 വർഷത്തിനിടെ ഈ ഇനത്തിലുണ്ടായത് 10 ഇരട്ടി വർധനയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
2011ൽ കെ.എസ്.എഫ്.ഇയുടെ ആകെ കുടിശ്ശിക 330 കോടി രൂപയായിരുന്നിടത്താണ് 2021ൽ 3736 കോടിയായത്. ഓരോ വർഷവും കോടികൾ കുടിശ്ശികയായിട്ടും ഇത് പിരിച്ചെടുക്കാനുള്ള നടപടി കാര്യക്ഷമമായി സ്വീകരിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ചിട്ടി, വായ്പ അക്കൗണ്ടുകളിലെ കുടിശ്ശികയാണ് പിരിഞ്ഞുകിട്ടാനുള്ളത്. കത്തുമുഖേനയും നേരിട്ടും നൽകുന്ന അറിയിപ്പുകളും റവന്യൂ റിക്കവറി നടപടികളുമാണ് കുടിശ്ശിക വരുത്തിയവർക്കെതിരെ സ്വീകരിച്ചത്.
കുടിശ്ശിക വർധനക്കൊപ്പംതന്നെ ലാഭത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുണ്ടെങ്കിലും 10വർഷം മുമ്പുള്ള ലാഭത്തെക്കാൾ കുറവാണ് ഏറ്റവുമൊടുവിലത്തെ വർഷം കിട്ടിയതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാവുന്നു. 2011 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള ലാഭം 1405.75 കോടിയാണ്. കമ്പനിക്ക് സംസ്ഥാനത്തുടനീളം 632 ശാഖയുണ്ട്, എന്നാൽ, ഏത് ശാഖയാണ് കൂടുതൽ കുടിശ്ശിക വരുത്തിയതെന്ന വിവരം ലഭ്യമല്ല. 50 ലക്ഷം രൂപയിൽ കൂടുതൽ തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല.
മുൻവർഷ ലാഭം വർഷം നികുതിക്കുമുമ്പുള്ള ലാഭം (കോടിയിൽ)
2011-12 -115.36
2012-13 -128.40
2013-14 -170.83
2014-15 -202.87
2015-16 -153.95
2016-17 -150.65
2017-18 -256.09
2018-19 -122.44
2019-20 -105.16
2020-21 ഓഡിറ്റിങ് തുടരുന്നു
മുൻവർഷ കുടിശ്ശിക വർഷം കുടിശ്ശിക (കോടിയിൽ)
2011 330.09
2012 400.46
2013 481.99
2014 729.24
2015 1085.21
2016 1521.07
2017 2103
2018 2517
2019 2819
2020 3184
2021 3736
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.