'വൈകാരികമായിപ്പോയി'; സെക്രേട്ടറിയറ്റിൽ കുമ്പസരിച്ച് െഎസക്
text_fieldsതിരുവനന്തപുരം: പതിവിൽനിന്ന് വ്യത്യസ്തമായി, ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ സംസ്ഥാനത്തെ നാല് പി.ബി അംഗങ്ങളും പെങ്കടുത്ത അവൈലബ്ൾ സെക്രേട്ടറിയറ്റിൽ പ്രതിരോധമില്ലാതെ ധനമന്ത്രി െഎസക്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ വിവാദത്തിെൻറ പശ്ചാത്തലത്തിൽ യോഗം ചേരാനുണ്ടായ സാഹചര്യം വിശദീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം വിശദീകരിച്ചു.
തിങ്കളാഴ്ചത്തെ വാർത്തസമ്മേളനത്തിെൻറ തുടർച്ചയായിരുന്നു പിണറായിയുടെ വാക്കുകൾ. കെ.എസ്.എഫ്.ഇയിൽ നടന്നത് റെയ്ഡ് അല്ല, സാധാരണ അന്വേഷണം മാത്രം ആയിരുെന്നന്ന് അദ്ദേഹം വിമർശകരെ തിരുത്തി. ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു. ആ റിപ്പോർട്ട് ധനവകുപ്പിന് തന്നെയാണ് നൽകുന്നത്. വകുപ്പിന് കാര്യങ്ങൾ തിരുത്താൻ കൂടിയാണത്.
കൂടുതൽ എന്തെങ്കിലും അന്വേഷിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് കൂടുതൽ അന്വേഷണം. വിജിലൻസിെൻറ ഇൗ സാധാരണ നടപടി ആഭ്യന്തരമന്ത്രിയായ താൻ അറിയേണ്ടതില്ല. മറ്റ് പല സർക്കാറുകളും രാഷ്ട്രീയ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ നടത്തുന്നുണ്ടാവാം. ഇവിടെ താൻ പറഞ്ഞിട്ടല്ല അന്വേഷണം. അതല്ല ഇടത് സർക്കാറിെൻറ നയമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തുടർന്ന് മുതിർന്ന നേതാക്കൾ അടക്കം തോമസ് െഎസക്കിെൻറ പരസ്യ പ്രതികരണത്തിലെ അവധാനതയില്ലായ്മ ചൂണ്ടിക്കാട്ടി.
സർക്കാറിനെയും മുഖ്യമന്ത്രിയെയും സംശയനിഴലിൽ നിർത്തുന്നത് പോലെയായി പ്രതികരണം. പൊതുസമൂഹത്തിൽ െതറ്റിദ്ധാരണ പരത്തുന്നതിന് ആനത്തലവട്ടം ആനന്ദെൻറയും െഎസക്കിെൻറയും പ്രതികരണം ഇടയാക്കി. െഎസക് ഉപയോഗിച്ച വാക്കുകൾ എടുത്ത് പറഞ്ഞും വിമർശനമുണ്ടായി.
സംസ്ഥാനത്ത് അന്വേഷണത്തിെൻറ പേരിൽ സി.ബി.െഎ, ഇ.ഡി എന്നിവയുടെ രാഷ്ട്രീയ പ്രേരിത ഇടപെടൽ നിൽക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുടെ വാർത്തകൾ വന്നതെന്ന് തോമസ് െഎസക് പറഞ്ഞു.
ആ സാഹചര്യത്തിലുണ്ടായ വൈകാരികമായ പ്രതികരണമായിരുന്നു തെൻറ ഭാഗത്തുനിന്നുണ്ടായത്. കെ.എസ്.എഫ്.ഇയിലെ തൊഴിലാളി പ്രശ്നങ്ങളുമായി അടുത്തിടപഴകിയുള്ള അനുഭവം കാരണമായിരുന്നു തെൻറ പ്രതികരണം ആ രീതിയിൽ വന്നതെന്ന് ആനത്തലവട്ടം ആനന്ദനും വിശദീകരിച്ചു.
എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എന്തും വിവാദമാക്കുന്നവരുണ്ടെന്ന് മുതിർന്ന നേതാക്കളായ ഇരുവരും ഒാർക്കേണ്ടതായിരുെന്നന്ന് ചില നേതാക്കൾ ഒാർമപ്പെടുത്തി. തുടർന്ന് തങ്ങളുടെ നടപടികളിൽ പിശകുപറ്റിയെന്ന് െഎസക്കും ആനന്ദനും സെക്രേട്ടറിയറ്റിൽ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.