വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകാൻ കെ.എസ്.എഫ്.ഇ വിദ്യാശ്രീ
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം വിപുലീകരിക്കാൻ വിദ്യാർഥികൾക്ക് കെ.എസ്.എഫ്.ഇ മുഖേന ലാപ്ടോപ് വിതരണ പദ്ധതി നടപ്പാക്കും. കെ.എസ്.എഫ്.ഇ വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീയുമായി ചേർന്നാണ് ഇത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
15,000 രൂപ ചിട്ടിത്തുകയും 500 രൂപ പ്രതിമാസ അടവുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതിയാണിത്. മൂന്ന് മാസതവണ അടച്ചാൽ 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ് കെ.എസ്.എഫ്.ഇ മുഖേന വായ്പയായി നൽകും. വായ്പയുടെ പലിശ നാലു ശതമാനം കെ.എസ്.എഫ്.ഇയും അഞ്ചു ശതമാനം സർക്കാരും വഹിക്കും. പദ്ധതി ഉപേയാഗപ്പെടുത്തുന്നവർക്കായി വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കാൻ ശ്രമിക്കുെമന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.