െഎസക്കിനെയും ആനന്ദനെയും തള്ളി സി.പി.എം
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ പരിശോധനക്ക് വിജിലൻസിനെ വിമർശിച്ച ധനമന്ത്രി തോമസ് െഎസക്കിനും സംസ്ഥാന സെക്രേട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദനും തെറ്റ് പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ.
പരസ്യവിമർശനത്തിൽ പിശക് പറ്റിയെന്ന് ഇരു നേതാക്കളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഏറ്റുപറഞ്ഞു. യോഗശേഷം വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയ സെക്രേട്ടറിയറ്റ്, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രസ്താവിച്ചു.
തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ െഎസക്കിനെയും ആനന്ദനെയും തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെ, ചൊവ്വാഴ്ച മന്ത്രിസഭയിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും ജി. സുധാകരനും താരതമ്യേന ജൂനിയറായ കടകംപള്ളി സുരേന്ദ്രനും ധനമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തുവന്നു.
തുടർച്ചയായി രണ്ടു ദിവസം വിജിലൻസിനെ അധിക്ഷേപിക്കുകയും മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലും െഎസക് നടത്തിയ പ്രസ്താവനക്കെതിരെ സെക്രേട്ടറിയറ്റിൽ അതിരൂക്ഷ വിമർശനമാണുണ്ടായത്. തെൻറ ഭാഗം പറഞ്ഞ ധനമന്ത്രി യോഗത്തിൽ തീർത്തും ഒറ്റപ്പെട്ടു. ഒടുവിൽ തനിക്ക് പിശക് പറ്റിയെന്ന് തുറന്ന് സമ്മതിച്ചു.
ആനത്തലവട്ടം ആനന്ദനും പിശക് ഏറ്റുപറഞ്ഞു. മേലിൽ കൂടുതൽ കരുതലുണ്ടാകണമെന്ന് ഇരുവരോടും സെക്രേട്ടറിയറ്റ് നിർദേശിച്ചു. രണ്ടു ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ 'പോരാളി'യായ െഎസക്കിനെയല്ല സെക്രേട്ടറിയറ്റിനു ശേഷം കാണാൻ കഴിഞ്ഞതും. പതിവിൽനിന്ന് വ്യത്യസ്തമായി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ എ.കെ.ജി സെൻററിെൻറ താഴെ നിന്ന് ഒൗദ്യോഗിക വാഹനത്തിൽ അദ്ദേഹം മടങ്ങി.
വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിലും സർക്കാറിലും ഭിന്നതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാശ്രമമാണെന്നും സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും പാർട്ടി വിശദീകരിച്ചു.
എൽ.ഡി.എഫ് സർക്കാർ മികച്ച നിലയിൽ പ്രവർത്തിക്കുന്നതിനാലാണ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
പറയാനുള്ളതെല്ലാം പാർട്ടിയിലും സർക്കാറിലും പറയും –തോമസ് െഎസക്
ആലപ്പുഴ: കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡ് വിഷയത്തിൽ പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിലും സർക്കാറിനുള്ളിലും പറയുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
തെൻറ പരസ്യ പ്രസ്താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന ധാരണ പരത്തിയെന്ന് സമ്മതിച്ച അദ്ദേഹം, പഴയനിലപാടിൽ ഉറച്ച് നിൽക്കുന്നില്ലെന്നും വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ പ്രസ്താവന ശാസനയാണോയെന്ന് മാധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.