പാട്ടഭൂമി പണയം വെച്ച് വായ്പയെടുക്കാൻ കെ.എസ്.ഐ.ഡി.സിക്ക് അനുമതി
text_fieldsതിരുവനന്തപുരം: പാട്ടഭൂമി പണയം വെച്ച് വായ്പയെടുക്കാൻ വ്യവസായ വികസന കോർപറേഷന് (കെ.എസ്.ഐ.ഡി.സി) അനുമതി. മലപ്പുറം തിരൂർ താലൂക്കിൽ നടുവട്ടം വില്ലേജിലെ എട്ട് ഏക്കർ ഭൂമിയാണ് കെ.എസ്.ഐ.ഡി.സിക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഖരമാലിന്യ പ്ലാന്റ് നിർമാണത്തിനാണ് സർക്കാർ ഭൂമി ആർ ഒന്നിന് 100 രൂപ പാട്ടം നിശ്ചയിച്ച് കെ.എസ്.ഐ.ഡി.സിക്ക് നൽകിയത്.
2022 ജൂൺ 24ലെ ഉത്തരവ് പ്രകാരം ഭൂമി ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പണയപ്പെടുത്താനോ പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്നും ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ ഭൂമി പണയപ്പെടുത്താനുള്ള അനുമതി നൽകണമെന്നും കെ.എസ്.ഐ.ഡി.സി ആവശ്യപ്പെട്ടു.
കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് ലഭിച്ച് ഭൂമി ഉപപാട്ടത്തിന് അനുവദിക്കാമോ എന്നിതിൽ വ്യക്തത വേണമെന്നും മാനേജിങ് ഡയറക്ടർ ആവശ്യപ്പെട്ടു. 2022 ജൂൺ 24ലെ ഉത്തരവിലെ മറ്റ് വ്യവസ്ഥകൾ നിലനിർത്തി ഈ ഭൂമി ഉപപാട്ടത്തിനും ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തുന്നതിനുമുള്ള അനുമതി ൽകി വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. ഇക്കാര്യത്തിൽ തുടർ നടപടി മലപ്പുറം കലക്ടർ സ്വീകരിക്കണമെന്നാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.