ഡ്രൈവറാകേണ്ടിയിരുന്നത് റാഫേൽ
text_fieldsപള്ളുരുത്തി: കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ ജീവനക്കാരനാണ് പെരുമ്പടപ്പ് സ്വ ദേശി റാഫേൽ. കഴിഞ്ഞ ഏഴുവർഷമായി കൊച്ചി-ബംഗളൂരു വോൾവോയിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച ബംഗള ൂരുവിലേക്ക് പോകേണ്ടത് റാഫേൽ ആയിരുന്നു.
ആവശ്യത്തിന് യാത്രക്കാർ ബുക്ക് ചെയ്യാത്തതിനാൽ ട്രിപ് ഒരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. യാത്രക്കാരുടെ കുറവുമൂലം എറണാകുളത്തുനിന്ന് പുറപ്പെടേണ്ട ബസിെൻറ ട്രിപ്പും റദ്ദാക്കി. ഇല്ലായിരുന്നില്ലെങ്കിൽ അപകടത്തിൽപെട്ട വാഹനത്തിെൻറ സമയത്ത് ഇതുവഴി യാത്ര ചെയ്യേണ്ടിയിരുന്നത് റാഫേൽ ഓടിക്കുന്ന ബസായിരുന്നു.
രാത്രി എട്ടിന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പുലർച്ച 3.15 ഓടുകൂടിതന്നെ ഇതുവഴി കടന്നുപോകുന്നതാണ് പതിവെന്ന് റാഫേൽ പറയുന്നു. അപകടവാർത്ത അറിഞ്ഞയുടൻ ഒപ്പം ജോലി ചെയ്യുന്നവരോടൊത്ത് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു റാഫേൽ. മരണമടഞ്ഞ ഗിരീഷും ബൈജുവും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ വേർപാട് താങ്ങാനാവുന്നില്ലെന്ന് റാഫേൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.