കെ.എസ്.ആർ.ടി.സിയടക്കം വാഹനങ്ങളിൽ ശ്രദ്ധതിരിക്കുന്ന പരസ്യം പാടില്ല
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ബസിലടക്കം വാഹനങ്ങളിൽ കാൽനടക്കാരുടെയും ഡ്രൈവർമാരുടെയ ും ശ്രദ്ധതിരിക്കുന്ന വിധത്തിെല പരസ്യങ്ങൾ പാടില്ലെന്ന് ഹൈകോടതി. പരസ്യവാചകങ്ങള ും ചിത്രങ്ങളും എഴുത്തുകളും ബോഡിയിൽ പതിപ്പിച്ച വാഹനങ്ങൾ അനുവദിക്കരുതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രെൻറ ഉത്തരവിൽ നിർദേശിക്കുന്നു. പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പൊതുജന സുരക്ഷ ബലികൊടുത്താവരുത്.
തകരാറിനെത്തുടർന്ന് പാതയോരത്ത് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിനുപിന്നിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചസംഭവത്തിൽ ബസ് ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി കെ.എം. സജിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം. വാഹനങ്ങളുടെ ബോഡിയിൽ ഉടമയുടെ വിലാസവും മറ്റും രേഖപ്പെടുത്തുന്ന സ്ഥലത്തും പരസ്യങ്ങൾ പാടില്ല.
വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകളിൽ 70 ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന തരത്തിൽ ഫിലിം ഒട്ടിക്കുകയോ കർട്ടനിടുകയോ ചെയ്യരുതെന്ന നിയമം സർക്കാർ വാഹനങ്ങൾക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.