ജിസ്മോെൻറ വേർപാട് അമ്മയറിഞ്ഞു; 20 മണിക്കൂറിനുശേഷം
text_fieldsഅങ്കമാലി: മകന് നഷ്ടപ്പെട്ട വിവരം ഷൈനിയെ അറിയിക്കാതെയായിരുന് നു ജിസ്മോെൻറ മൃതദേഹം കാണാന്‍ ഷാജു അപകടസ്ഥലത്തേക്ക് പോയത്. പതിവു പോലെ രാവിലെ 8.30ഓടെ ഷാജു ടി.വി വാര്‍ത്ത കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അവിനാ ശിയിലെ അപകടം അറിയുന്നത്. ഈ സമയം ഭാര്യ ഷൈനി, മകന് വരുമ്പോള്‍ കൊടുക്കാന്‍ അടുക്കളയില്‍ ഭക്ഷണം തയാറാക്കുന്ന തിരക്കിലായിരുന്നു. നെഞ്ച് പിളരുന്ന വേദനയോടെ ടി.വി ഓഫ് ചെയ്ത് ഷൈനിയെ അറിയിക്കാതെ പലചരക്ക് കച്ചവടത്തില്‍ പങ്കാളിയായ സഹോദരന് ബിജുവിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് ഉറ്റ ബന്ധുക്കളുമെത്തി.
എന്നാല്‍, മകെൻറ വേര്‍പാട് ഷൈനിക്ക് താങ്ങാനാകില്ലെന്ന് കണക്കുകൂട്ടി ജിസ്മോന് അപകടത്തിൽപെട്ടുവെന്ന് മാത്രമാണ് അറിയിച്ചത്. ഷാജുവും ബിജുവും ഏതാനും അടുത്ത ബന്ധുക്കളും ഷൈനിയോടൊപ്പം കോയമ്പത്തൂര്‍ക്ക് പോകാന്‍ ഒരുകിലോമീറ്ററോളം യാത്രചെയ്തു. എന്നാല്‍, അത് പന്തികേടാകുമെന്ന് കണക്കുകൂട്ടി ഷൈനിയെ സമാശ്വസിപ്പിച്ച് വീട്ടില്‍ തിരിെച്ചത്തിക്കുകയായിരുന്നു.
ഷൈനിയെ മരണവിവരം അറിയിക്കാതിരിക്കാന്‍ അടുത്ത ബന്ധുക്കളെ കൂട്ടിരുത്തുകയും വീട്ടിലേക്ക് ആളുകളെത്താതിരിക്കാന്‍ അയല്‍വാസികളെ വീടിന് കാവലിരുത്തുകയും ചെയ്ത ശേഷമാണ് തീപടരും നൊമ്പരവുമായി ഷാജുവും ബന്ധുക്കളും അപകടസ്ഥലത്തേക്ക് യാത്രതിരിച്ചത്. രാത്രിയോടെ വീട്ടിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും വരവ് വര്‍ധിച്ചതോടെയാണ് പിടയുന്ന മനസ്സോടെ ആ മാതൃഹൃദയം മകന് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. സംഭവമറിഞ്ഞയുടന്‍ സഹോദരൻ ജോമോന് മാലിദ്വീപില്‍നിന്ന് നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.