എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു; 25 പേർക്ക് പരിക്ക്
text_fieldsകൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ് ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്. പുലർച്ചെ നാലരയോടെ നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
കണ്ടക്ടറുടെ നില ഗുരുതരമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തിൽ മരം കടപുഴകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.