ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു
text_fieldsഅഞ്ചൽ: എം.സി റോഡിൽ വാളകത്തിനും ആയൂരിനും മധ്യേ വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും റെഡിമിക്സ് ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ ്ങളും പൂർണമായി കത്തിനശിച്ചു. 10 പേർക്ക് പൊള്ളലും പരിക്കുമേറ്റു. ഇവരെ വിവിധ ആശുപത് രികളിൽ പ്രവേശിപ്പിച്ചു. വയയ്ക്കൽ എൽ.എം.എസ്.എൽ.പി സ്കൂളിന് സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ കിളിമാനൂർ ഡിപ്പോയിലെ ബസും കെ.എസ്.ടി.പിയുടെ കോൺട്രാക്ട് കമ്പനിയായ ഇ.കെ.കെ കമ്പനിയുടെ റെഡിമിക്സ് ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കമ്പനിയുടെ കോൺക്രീറ്റ് സ്ലാബ് നിർമാണസ്ഥലത്തുനിന്ന് മെയിൻ റോഡിലേക്കിറങ്ങെവയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പൂർണമായും കത്തിനശിച്ച ഇരുവാഹനത്തിലും ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് പലർക്കും പരിക്കേറ്റത്. ദേഹമാസകലം തീകത്തിയ നിലയിൽ വാഹനത്തിൽനിന്ന് ഇറങ്ങിയോടിയ ടാങ്കർ ലോറി ഡ്രൈവർ ഹരിപ്പാട് തമലയ്ക്കൽ പാറേത്ത് കൊച്ചുനാട്വീട്ടിൽ എൻ. രാജേന്ദ്രനെ സമീപത്തെ കടയിൽ ഉണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീയണച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രനും രാജസ്ഥാൻ സ്വദേശിയായ ക്ലീനറും ഉൾപ്പെടെ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വാളകം, കൊട്ടാരക്കര എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടി.തിരുവനന്തപുരം വർഷനിവാസിൽ സൂരജ് (39), ചടയമംഗലം ഇളമ്പഴന്നൂർ സ്വദേശി ജാസ്മിൻ (22), അഞ്ചൽ പുത്തയംസ്വദേശി ഷറഫുദ്ദീൻ (65) എന്നിവരാണ് വാളകം േമഴ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.