കെ.എസ്. ആർ.ടി.സി: വെട്ടിക്കുറച്ചത് നിരവധി സർവിസുകൾ
text_fieldsകൊച്ചി: ഡീസൽ വിലവർധനയും സിംഗിൾ ഡ്യൂട്ടി പരിഷ്കരണവും മൂലം വിവിധ ജില്ലകളിൽ നിരവധി സർവിസുകളാണ് കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചത്. എറണാകുളം ജില്ലയിൽ വെട്ടിക്കുറച്ചത് 25 ശതമാനം സർവിസാണ്. 25 ശതമാനം കിലോമീറ്റർ കുറച്ചാണ് ജില്ലയിലെ എല്ലാ യൂനിറ്റിലും സർവിസ് നടക്കുന്നത്.
കോഴിക്കോട് വിവിധ സബ് ഡിപ്പോകളിൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് കാരണം യാത്രക്ലേശം രൂക്ഷമായി. വയനാട് മാനന്തവാടി ഡിപ്പോയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. കണ്ണൂരിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലായി ശനിയാഴ്ച 24 സർവിസുകളാണ് മുടങ്ങിയത്. മലപ്പുറത്ത് പാലക്കാട് റൂട്ടിൽ നിലവിലുള്ള 70ഒാളം ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ട്രിപ്പുകളുടെ എണ്ണം കുറച്ചു. പുതിയ പരിഷ്കാരത്തോടെ കോഴിക്കോട്-പാലക്കാട് 78ഉം തിരിച്ച് 81ഉം അടക്കം 159 സർവിസുകളാണ് റൂട്ടിലുള്ളത്. ബസുകൾ പാതിവഴിയിൽ അവസാനിപ്പിക്കുന്ന പരാതിയുയർന്നതോടെ ഏറെക്കുറെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
കോട്ടയത്ത് 31 സർവിസ് വെട്ടിച്ചുരുക്കിെയന്നാണ് അനൗദ്യോഗിക കണക്ക്. കാസർകോട് കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ 94 ഷെഡ്യൂളുകൾ ഉള്ളതിൽ രണ്ട് ഷെഡ്യൂളുകൾ ഡീസൽ ക്ഷാമം മൂലം ശനിയാഴ്ച റദ്ദാക്കി. കാഞ്ഞങ്ങാട് ഡിപ്പോയിൽ കഴിഞ്ഞദിവസം 22 ബസുകൾ ഡീസൽക്ഷാമം മൂലം സർവിസ് നിർത്തിവെച്ചിരുന്നു. മലയോര മേഖലകളിലേക്കുള്ള സർവിസുകളാണ് പ്രധാനമായും റദ്ദാക്കിയത്. തൃശൂരിൽ സർവിസുകൾ വെട്ടിക്കുറച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.