Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടക്ടർ ഇല്ലാതെ...

കണ്ടക്ടർ ഇല്ലാതെ കെ.എസ്.ആർ.ടി.സി ബസ് രണ്ട് കിലോമീറ്റർ ഓടി

text_fields
bookmark_border
കണ്ടക്ടർ ഇല്ലാതെ കെ.എസ്.ആർ.ടി.സി ബസ് രണ്ട് കിലോമീറ്റർ ഓടി
cancel

അടൂർ: കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് രണ്ട് കിലോമീറ്റർ ഓടി. കണ്ടക്​ടർ ഇല്ലായിരുന്നു​വെങ്കിലും ഡബ്​ൾ ബെല്ലും സിംഗിൾ ബെല്ലും മുഴങ്ങി. യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്​തു. ഇത്​ ശ്രദ്ധിച്ച ഒരു യാത്രക്കാരൻ അറിയിച്ചതിനെ തുടർന്നാണ്​ കണ്ടക്​ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്​. എന്നാൽ, ബെല്ലടിച്ചത്​ ആരെന്നത്​ ദുരൂഹമായി തുടരുന്നു.

ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം. പുനലൂരിൽ നിന്ന് കായംകുളത്തേക്കുള്ള ആർ.എ.സി 338 നമ്പർ വേണാട് ഓർഡിനറി ബസാണ്​ കണ്ടക്​ടർ ഇല്ലാതെ പുറപ്പെട്ടത്​.  രാവിലെ ഏഴിന് അടൂർ ബസ്സ് സ്റ്റാന്റിൽ എത്തിയപ്പോൾ കണ്ടക്ടർ പുറത്തിറങ്ങി.പത്ത് മിനിറ്റിനു ശേഷം ഡ്രൈവർ ബസ് വീണ്ടും സ്റ്റാർട്ട് ചെയ്തു. ഡബിൾബെല്ല് മുഴങ്ങി.

കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞതിനെ തുടർന്ന്​ ബസ് പാതയോരത്തേക്ക്​ ഒതുക്കിയിട്ടപ്പോഴേക്കും കണ്ടക്ടർ പിന്നാലെ ഓട്ടോറിക്ഷയിൽ എത്തി. താൻ ഓഫിസിൽ നിന്നിറങ്ങി വന്നപ്പോൾ ബസ് കണ്ടില്ലെന്നും സ്റ്റാന്റിൽ നിന്നവരോട് ചോദിച്ചപ്പോൾ ബസ് പോയെന്നു പറഞ്ഞതായും കണ്ടക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbusconductormalayalam news
News Summary - ksrtc bus moving without conductor -kerala news
Next Story