Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളക്കെട്ടിലൂടെ ബസ്​...

വെള്ളക്കെട്ടിലൂടെ ബസ്​ ഓടിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ksrtc bus sank
cancel
camera_alt

കോട്ടയം പൂഞ്ഞാര്‍ സെൻറ്​ മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് മുങ്ങിയപ്പോൾ

തിരുവനന്തപുരം: പൂ​ഞ്ഞാ​ർ സെൻറ്​ മേ​രീ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി സംഭവത്തിൽ ഡ്രൈവറെ ഗതാഗത വകുപ്പ്​ സസ്​പെൻഡ്​ ചെയ്​തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്​. ജയദീപിനെയാണ്​ ​സസ്​പെൻഡ്​ ചെയ്​തത്​.

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഇദ്ദേഹം ബസ് ഓടിച്ചത്​. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ്​ നിർദേശം നൽകിയത്​.

ഈ​രാ​റ്റു​പേ​ട്ട​ക്ക്​ പോ​കു​ന്ന ബ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ലെ വ​ലി​യ വെ​ള്ള​ക്കെ​ട്ട്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​കു​തി​യോ​ളം മു​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.‌

രക്ഷക്കായി സൈന്യം രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍പൊ​ട്ട​ലി​ലും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​ന്​ സൈ​ന്യ​വും രം​ഗ​ത്തെ​ത്തി. കരസേനയുടെ ര​ണ്ടു സംഘത്തെ സം​സ്ഥാ​ന​ത്ത്​ വി​ന്യ​സി​ച്ചു. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ഒ​റ്റ​പ്പെ​ട്ട കൂ​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലാണ്​ ഒരു സംഘം. സ​ര്‍ക്കാ​റി​െൻറ അ​ഭ്യ​ര്‍ഥ​ന പ്ര​കാ​രം പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്​​റ്റേ​ഷ​നി​ലെ മേ​ജ​ര്‍ അ​ബി​ന്‍ പോ​ളി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 35 അം​ഗ സം​ഘ​മാ​ണ് ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ​ത്.

എം.​ഐ 17, സാ​രം​ഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഇറ​ക്കും. മ​റ്റൊ​രു യൂ​നി​റ്റി​നെ തി​രു​വ​ന​ന്ത​പു​ര​ത്തും വി​ന്യ​സി​ച്ചു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ വ്യോ​മ​സേ​ന​യും സ​ജ്ജ​മാ​ണ്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ​സേ​ന​യു​ടെ ആ​റ്​ സം​ഘ​ങ്ങ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ വി​ന്യ​സി​ച്ചു. ഡി​ഫ​ന്‍സ് സെ​ക്യൂ​രി​റ്റി കോ​ര്‍പ്‌​സി​െൻറ ര​ണ്ടു ടീ​മു​ക​ൾ ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ട്ടു​മു​ണ്ട്. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ വ്യോ​മ ക​മാ​ന്‍ഡി​ന് കീ​ഴി​ലെ എ​ല്ലാ താ​വ​ള​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedantony rajuKSRTC Busheavy rain
News Summary - ksrtc bus sank in waterlogged road in Poonjar driver suspended
Next Story