തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്തു നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവിസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസമാണ് സർവിസുകൾക്ക് അനുമതി നൽകിയത്.
കെ.എസ്.ആർ.ടി.സി സര്‍വിസിനൊപ്പം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്ക് സ്വകാര്യ ബസുകള്‍ക്കും ഇനി മുതല്‍ സര്‍വിസ് നടത്താം. അതേസമയം കെ.എസ്.ആർ.ടി.സി ലോക്കൽ ബസുകൾ സർവിസ് നടത്താത്തത് വിദ്യാര്‍ഥികളെയും ഉഗ്യോഗസ്ഥരെയും വലച്ചു.
കോവിഡ് വ്യാപനസമയത്ത് അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവെച്ചിരുന്നു. കർണാടകത്തിലേക്കുള്ള സർവിസുകൾക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചും സർവിസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് നിയന്ത്രണം പിൻവലിച്ചത്. ഡിസംബർ ആറിന് ഗതാഗതമന്ത്രി ആൻറണി രാജു തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.