സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് സർവിസ് പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ്, ലക്ഷ്വറി ബസുകളിൽ നിന്നുയാത്ര ചെയ്യുന്നത് ഹൈകോടതി വിലക്കി. സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് സർവിസ് പാടില്ലെന്നും സീറ്റുണ്ടെങ്കിൽ മാത്രെമ യാത്രക്കാരെ കയറ്റാവൂവെന്നും ഡിവിഷൻ െബഞ്ച് ഉത്തരവിട്ടു.
സീറ്റുകൾക്കനുസരിേച്ച സൂപ്പർ ക്ലാസ് ബസുകളിൽ ആെള കയറ്റാവൂവെന്നാണ് മോട്ടോർ വാഹന ചട്ടമെങ്കിലും അത് പാലിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്.
നിന്നുയാത്ര അനുവദിക്കാത്തതുകൊണ്ടാണ് സൂപ്പർ ക്ലാസ് ബസുകളിൽ വൻതുക യാത്രക്കൂലി ഇൗടാക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ യാത്രക്കാരെ നിർത്തി കൊണ്ടുപോവുകയാണ്. ഉയർന്ന കൂലി വാങ്ങുകയും ചെയ്യുന്നു. ഇൗ സാഹചര്യത്തിൽ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസുകളിൽ ഈടാക്കുന്ന ഉയർന്ന യാത്രനിരക്ക് റദ്ദാക്കണം, സൂപ്പർ ക്ലാസ് സർവിസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് എന്നീ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
സൂപ്പർ ക്ലാസ് ബസുകളിൽ യാത്രക്കാർക്ക് തിക്കും തിരക്കുമില്ലാതെ സുഖമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്നും ഇതിന് കൂടുതൽ തുക ഈടാക്കാമെന്നും മോട്ടോർ വാഹനച്ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ചാണ് സൂപ്പർ ക്ലാസ് ബസുകൾ സർവിസ് നടത്തേണ്ടത്.
ഇൗ സാഹചര്യത്തിൽ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ സൂപ്പർ ക്ലാസ് വിഭാഗം ബസുകളിൽ നിർത്തി കൊണ്ടുപോകാൻ കഴിയില്ല. ഇൗ വ്യവസ്ഥയിൽ മാറ്റമുണ്ടാകാത്തിടത്തോളം കാലം വ്യവസ്ഥ പാലിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
പുനഃപരിശോധന ഹരജി നൽകും –മന്ത്രി
തിരുവനന്തപുരം: ബസിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കരുതെന്ന ഹൈകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ട്രാൻസ്പോർട്ട് വകുപ്പിനും കെ.എസ്.ആർ.ടി.സിക്കും ഉണ്ടായേക്കാവുന്ന നഷ്ടം ചൂണ്ടിക്കാട്ടിയായിരിക്കും ഹരജി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.