കെ.എസ്.ആർ.ടി.സി പരിഷ്കാര നടപടികളിൽ പിന്നോട്ടില്ലെന്ന് ടോമിൻ തച്ചങ്കരി
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി പരിഷ്കാര നടപടികളിൽ പിന്നോട്ടില്ലെന്ന് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് യൂനിയനുകളാണ്. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധമറിയിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ജോലിയെ തടസപ്പെടുത്തുന്ന തരം പ്രതിഷേധങ്ങളെ അംഗീകരിക്കില്ല. ട്രേഡ് യൂനിയനുകളുമായി ക്രിയാത്മക ചർച്ചക്ക് തയാറാണെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ഒരു റൂട്ടുകളും സ്വകാര്യ വൽക്കരിക്കില്ല. ഒരു തൊഴിലാളിയെ പോലും പിരിച്ചുവിടുകയുമില്ല.
സീനിയർ ഉദ്യോഗസ്ഥർ എന്ന നിലയിൽ സർക്കാർ പൂർണ അധികാരം നൽകിയാണ് തന്നെ പോലുള്ളവരെ ഒരോ സ്ഥാനങ്ങളിലേക്ക് അയക്കുന്നത്. യൂനിയൻ പ്രതിഷേധത്തെ ഭയന്ന് തന്നെ മാറ്റുമെന്ന ആശങ്കയില്ലെന്നും ഏതു സ്ഥാനത്തിരുന്നാലും ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.
സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റിൽ തച്ചങ്കരിക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ എം.ഡി പരസ്യമായി അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി. തച്ചങ്കരിയുടെ പെരുമാറ്റം നിയന്ത്രിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഒാഫിസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.