സ്വകാര്യ ബസ് സമര ദിനത്തിലും വരുമാന ലക്ഷ്യംനേടാനാകാതെ കെ.എസ്.ആർ.ടി.സി
text_fieldsതൃശൂർ: സ്വകാര്യ ബസ് സൂചന പണിമുടക്ക് ദിനത്തിലും വരുമാന ലക്ഷ്യം നേടാനാകാതെ കെ.എസ്.ആർ.ടി.സി തൃശൂർ മേഖല. 7.93 ലക്ഷം രൂപയുടെ നഷ്ടമാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിൽ ഉണ്ടായത്.
പണിമുടക്ക് നടന്ന കഴിഞ്ഞ വെള്ളിയാഴ്ച കലക്ഷൻ ലക്ഷ്യത്തിെൻറ 92.54 ശതമാനം നേട്ടം മാത്രമാണ് കൈവരിക്കാനായത്. എന്നാൽ മാള, മലപ്പുറം, മണ്ണാർക്കാട്, പൊന്നാനി യൂനിറ്റുകൾ ലക്ഷ്യത്തിനപ്പുറം നേട്ടമുണ്ടാക്കി.15 യൂനിറ്റുകളിൽനിന്ന് 91,82,097 രൂപ വരുമാനമാണ് ലഭിച്ചത്. എന്നാൽ 99,75,358 രൂപയാണ് ലക്ഷ്യമിട്ടത്. 7,93,259 രൂപ കുറവ്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് ഇൗ ദിവസത്തിൽപോലും ലക്ഷ്യം കൈവരിക്കാൻ കഴിയാതെപോയതെന്ന് ജീവനക്കാർക്കുതന്നെ പരാതിയുണ്ട്. ജീവനക്കാരുടെ ഡ്യൂട്ടി പുനഃക്രമീകരണമാണ് കാര്യങ്ങൾ കുഴയാനിടയാക്കിയത്. ഒപ്പം അവശ്യറൂട്ടുകളിൽ വാഹനം ഷെഡ്യൂൾ ചെയ്യുന്നതിലും വീഴ്ചയുണ്ടായി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റു ദിവസങ്ങളേക്കാൾ ഇരട്ടി വരുമാനമാണ് അന്ന് ലഭിച്ചത്.
5,32,780 രൂപ ലക്ഷ്യമിട്ട മാള യൂനിറ്റ് 5,87,152 രൂപ നേടി. മലപ്പുറം യൂനിറ്റിൽ 6,88,559 രൂപയാണ് വെള്ളിയാഴ്ച ലഭിച്ചത്. 6,48,788 രൂപയായിരുന്നു ലക്ഷ്യം. 38,942 രൂപയാണ് മണ്ണാർക്കാട് യൂനിറ്റിൽ അധികം ലഭിച്ചത്. 4,51,780 രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 4,90,722 രൂപ ലഭിച്ചു.16,581 രൂപയാണ് പൊന്നാനിയിൽ അധികം ലഭിച്ചത്. 5,26,769 രൂപ ലക്ഷ്യമിട്ട ഇവിടെ 5,43,350 രൂപയാണ് ലഭിച്ചത്. ബാക്കി 11 യൂനിറ്റുകളിലും ടാർഗറ്റ് ഒപ്പിക്കാനായില്ല. കൊടുങ്ങല്ലൂരിൽ 1038 രൂപ മാത്രമാണ് കുറവുണ്ടായത്. 4,67,970 രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4,66,932 രൂപയാണ് ലഭിച്ചത്. തൃശൂരിൽ 1,69,773 രൂപയുടെ കുറവും പാലക്കാട് 2,42,271 രൂപയുടെ കുറവുമാണ് ഉണ്ടായത്. 11,63,780 രൂപയാണ് തൃശൂരിൽ ലക്ഷ്യമിട്ടത്. 10 ലക്ഷം മാത്രമാണ് ലഭിച്ചത്. പാലക്കാട് 14,31,730 രൂപക്ക് പകരം 12,49,509 രൂപയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.