കെ.എസ്.ആർ.ടി.സി:കലക്ഷൻ ‘ചാകര’ക്കായി മുന്നൊരുക്കം, ലക്ഷ്യം 8.5 കോടി
text_fieldsതിരുവനന്തപുരം: ക്രിസ്മസ് അവധിക്കുശേഷമുള്ള പ്രവൃത്തിദിവസമായ തിങ്കളാഴ്ച ക ലക്ഷൻ 8.5 കോടിയിലെത്തിക്കാൻ കെ.എസ്.ആർ.ടി.സിയുടെ മുന്നൊരുക്കം. എല്ലാ ഡിപ്പോകൾക്ക ും ടാർജറ്റ് നിശ്ചയിച്ച് നൽകിയും പരമാവധി സർവിസുകൾ നിരത്തിലിറക്കിയുമാണ് റെക്കോഡ് കലക്ഷനായുള്ള തയാറെടുപ്പുകൾ. അവധിക്ക് ശേഷമുള്ള പ്രവൃത്തിദിനം എന്നതിനൊപ്പം തിങ്കളാഴ്ച കൂടിയായതോടെ വലിയ വരുമാനവർധനയാണ് മാനേജ്മെൻറ് പ്രതീക്ഷിക്കുന്നത്.
ഇതിനായി മേഖലതലത്തിലും യൂനിറ്റ് തലത്തിലുമാണ് ക്രമീകരണങ്ങൾ. യൂനിറ്റ് ഒാഫിസർമാരും കൺട്രോളിങ് ഇൻസ്പെക്ടർമാരും തലേദിവസം തന്നെ തയാറാറെടുപ്പുകൾ നടത്തണമെന്ന് ഒാപറേഷൻസ് വിഭാഗം െഡപ്യൂട്ടി ജനറൽ മാനേജർ ഡിപ്പോകൾക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു. ഒാരോ യൂനിറ്റും പോയൻറ് ഡ്യൂട്ടികൾ നിശ്ചയിച്ച് പരമാവധി യാത്രക്കാരെ ബസിെലത്തിക്കണം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ടാർജറ്റുള്ളത്; 38 ലക്ഷം രൂപ. കണ്ടക്ടർ ക്ഷാമത്തെതുടർന്ന് സർവിസുകൾ കുറഞ്ഞിട്ടും വരുമാനം കൂടിയെന്നാണ് മാനേജ്മെൻറിെൻറ വാദം.
എന്നാൽ, ശബരിമല സീസണിലെ അധികവരുമാനം കൂടി ചേർത്താണ് ഇൗ വരുമാനവർധനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരാശരി 60-70 ലക്ഷം രൂപയാണ് ശബരിമലയിൽനിന്ന് വരുമാനമായി ലഭിച്ചത്. ഇതുകൂടി ചേർക്കുേമ്പാഴാണ് 7.4 കോടി പ്രതിദിന വരുമാനം രേഖപ്പെടുത്തുന്നത്. അതേസമയം ഷെഡ്യൂൾ റദ്ദാക്കൽ ഇല്ലായിരുന്നെങ്കിൽ സ്വാഭാവികമായും വരുമാനം എട്ടുകോടിക്ക് മുകളിലെത്തേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.