കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ നിയമനം നൽകില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ റാങ്ക്പട്ടികയിൽ ഉള്‍പ്പെട്ട് പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേര് പെരുവഴിയില്‍. ഇവര്‍ക്ക് നിയമനം നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളിലാണ്. അതില്‍ കണ്ടക്ടർമാർ കൂടുതലാണെന്നാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയാണ് കെ.എസ്.ആര്.ടി.സിയുടെ ലക്ഷ്യം.
അതിനാല്‍ കണ്ടക്ടർമാരെ ഇനി കൂടുതൽ നിയമിക്കാനാകില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി അഡ്വൈസ് മെമ്മോയുമായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളാണ് പെരുവഴിയിലായത്. അതേസമയം, 2198 താല്‍ക്കാലിക കണ്ടക്ടർമാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു.
2010 ഡിസംബര്‍ 31നാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 9378 ഒഴിവുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3808 ഒഴിവേ ഉള്ളൂവെന്നും പിന്നീട് കെ.എസ്.ആര്.ടി.സി പി.എസ്.സിയെ അറിയിച്ചു. 2016 ഡിസംബര്‍ 31നാണ് 4051 പേര്‍ക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചത്. എന്നാല്‍, ഇതില്‍ ആര്‍ക്കും നിയമനം നല്‍കിയില്ല. പി.എസ്.സി അഡ്വൈസ് മെ മ്മോ നൽകി 90 ദിവസത്തിനുള്ളില്‍ നിയമനം നടത്തണമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.