കെ.എസ്.ആർ.ടി.സി ടിക്കറ്റ്: കേടായ യന്ത്രങ്ങൾ കെട്ടിക്കിടക്കുന്നു; നന്നാക്കാൻ ഇങ്ങോട്ടയക്കേണ്ടെന്ന് ചീഫ് ഒാഫിസ്
text_fieldsതിരുവനന്തപുരം: എ.ടി.എം കാർഡ് ഉപയോഗിച്ചുള്ള ടിക്കറ്റെടുപ്പും ജി.പി.എസ് യന്ത്രവുമെല്ലാം സ്വപ്നങ്ങളിലൊതുങ്ങി, കേടാകുന്ന ടിക്കറ്റ് യന്ത്രങ്ങൾ പോലും നന്നാക്കി നൽകുന്നത് കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചു. ഇനി മുതൽ ടിക്കറ്റ് യന്ത്രം നന്നാക്കുന്നതിന് ചീഫ് ഒാഫിസിലേക്ക് അയക്കേണ്ടതില്ലെന്നാണ് ഡിപ്പോകൾക്കുള്ള മാനേജ്മെൻറിെൻറ നിർദേശം. അറ്റകുറ്റപ്പണിക്ക് ചുമതലയുള്ള ഏജൻസിയുടെ കരാർ കാലാവധി കഴിഞ്ഞതാണ് കാരണം.
ടിക്കറ്റ് യന്ത്രങ്ങൾ കൂട്ടത്തോടെ പണിമുടക്കുന്നതും തകരാർ പരിഹരിക്കാൻ സംവിധാനമില്ലാത്തത് മൂലം കണ്ടക്ടമാരാണ് ശരിക്കും വെട്ടിലാകുന്നത്. യന്ത്രം കേടാകാൻ തുടങ്ങിയതോടെ പഴയ തടി റാക്കുകളാണ് ആശ്രയം. അറ്റകുറ്റപ്പണിക്കുള്ള കരാർ അവസാനിെച്ചങ്കിലും പകരം സംവിധാനമൊരുക്കാൻ മാനേജ്മെൻറും തയാറാകുന്നില്ല. എല്ലാ ഡിപ്പോകളിൽനിന്നും ഇതു സംബന്ധിച്ച് ദിവസവും ചീഫ് ഒാഫിസിൽ പരാതി ലഭിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ചാർജ്
നിൽക്കാത്തതും ടിക്കറ്റ് പുറത്തേക്ക് വരാത്തതും മുതൽ തെറ്റായി ടിക്കറ്റുകൾ പ്രിൻറ് ചെയ്യുന്നതിൽ വരെ നീളുന്നു തകരാറുകൾ.
അത്യാധുനിക സൗകര്യങ്ങളോടുള്ള പുതിയ ടിക്കറ്റ് യന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന് െടൻഡർ വിളികളും പരീക്ഷണയോട്ടങ്ങളും രാജമാണിക്യം കെ.എസ്.ആർ.ടി.സി സി.എം.ഡി ആയ കാലം മുതൽ നടക്കാറുണ്ട്. പക്ഷേ, കരാർ ഉറപ്പിക്കലോ നടപ്പിലാക്കലോ നടക്കാറില്ലെന്ന് മാത്രം. ഏറ്റവും ഒടുവിൽ ടോമിൻ െജ.തച്ചങ്കരിയുടെ കാലത്തും പരീക്ഷണയോട്ടം നടന്നു.
ആദ്യഘട്ടത്തിൽ സ്വകാര്യ കമ്പനികൾക്കായുള്ള ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളാണ് കാര്യങ്ങളെ താളം തെറ്റിച്ചെതങ്കിൽ പീന്നീട് ഉന്നതങ്ങളിലെ താൽപര്യമില്ലായ്മയും കാര്യങ്ങൾ അവതാളത്തിലാക്കി. ഇപ്പോൾ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്ക് വാർഷിക മെയിൻറനൻസ് കരാർ (എ.എം.സി) നൽകുന്നത് ലാഭകരമാകില്ലെന്നാണ് മാനേജ്മെൻറിെൻറ നിലപാട്. കെ.എസ്.ആർ.ടി.സിക്ക് ഏതാണ്ട് 4000 ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളാണുള്ളത്. ഇവയിൽ 75 ശതമാനത്തിനും കാലപ്പഴക്കം മൂലം ഏതെങ്കിലും തരത്തിെല തകരാറുകളുണ്ടെന്നാണ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.