കെ.എസ്.ആർ.ടി.സി: കൺസോർട്യം വായ്പയിലും രക്ഷയില്ല
text_fieldsതിരുവനന്തപുരം: 3100 കോടിയുടെ കൺസോർട്യം വായ്പ ലഭിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടെ നിലവിലെ നഷ്ടത്തിലോട്ടത്തിന് അറുതിയാവില്ലെന്ന് കണക്കുകൾ. നേരത്തേ വാങ്ങിയ കൂടിയ പലിശനിരക്കിലെ ഹ്രസ്വകാല വായ്പ കുറഞ്ഞ പലിശനിരക്കിലെ ദീർഘകാല വായ്പയായി മാറുമെങ്കിലും വരുമാനവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം 73.4 കോടിയായി തുടരുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു.
60 കോടി പെൻഷൻ ബാധ്യത കൂടി തലയിലാകുന്നതതോടെ ഇൗ അന്തരം 133.4 കോടിയായി ഉയരും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന കലക്ഷൻ ശരാശരി 6.5 കോടിയാണ്. അതായത് പ്രതിമാസം 185 കോടി. വാടക-പരസ്യ ഇനങ്ങളിലെ രണ്ടുകോടി വരുമാനം കൂടി ചേർത്ത് 187 കോടി. അതേസമയം, 86 കോടി മാസം ശമ്പളവിതരണത്തിന് മാത്രം വേണം. ഇന്ധനച്ചെലവിനുള്ള 85 കോടി കൂടി വകമാറുേമ്പാൾ ആകെ വരുമാനമായ 187 കോടിയിൽ 171 കോടിയും തീരും. ശേഷിക്കുന്നതാകെട്ട 10 കോടിയും.
കൺസോർട്യം വായ്പാനിരക്കിലെ വ്യത്യാസം മൂലം ബാങ്കുകൾക്കുള്ള പ്രതിമാസ അടവ് 90 കോടിയിൽനിന്ന് 29.4 കോടിയായി താഴുന്നത് ആശ്വാസമാണെങ്കിലും ഇത്രയും തുക ഇനി എല്ലാ മാസവും കണ്ടെത്തണം. 30 കോടിയാണ് സ്പെയർപാർട്സ് ഇനത്തിലെ മാസച്ചെലവ്. ഡിപ്പോകളിലെ വൈദ്യുതി, വെള്ളം, സെക്യൂരിറ്റി അടക്കം കരാർ ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകൾ ഉൾപ്പെടെ 30 കോടി ഇതിന് പുറമേയാണ്.
പെൻഷൻ ബാധ്യത ജൂൺ വരെയിെല്ലങ്കിലും തുടർന്ന് 60 കോടി ഇൗ ഇനത്തിൽ കണ്ടെത്തേണ്ട ബാധ്യതയും കെ.എസ്.ആർ.ടി.സിക്ക് തന്നെയാണ്. പുനരുദ്ധാരണ പാക്കേജിെല ശിപാർശകൾ നടപ്പാക്കിത്തുടങ്ങിയെങ്കിലും ഘടനാപരമായ മാറ്റംകൊണ്ട് മാത്രം ഇൗ നഷ്ടം കുറക്കാനാകില്ലെന്നാണ് വിലയിരുത്തൽ. കൺസോർട്യം വായ്പയിലെ പലിശ 12 ശതമാനത്തിൽനിന്ന് 9.2 ശതമാനത്തേക്ക് കുറഞ്ഞതോടെ മാത്രം 68 കോടിയാണ് പ്രതിമാസം ലാഭിക്കുക. പക്ഷേ ശമ്പളത്തിനു വേണ്ടിവരുന്ന 86 കോടിക്ക് പിന്നെയും 18 കോടി പുറത്തുനിന്ന് കണ്ടെത്തണം.
2013 ഏപ്രിലിന് ശേഷം സർവിസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനാണ്. ഈ ഇനത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ച തുക ഇനിയും കണക്കിൽപെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.