കെ.എസ്.ആർ.ടി.സി കൊറിയർ സർവിസിന് തുടക്കം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ വഴിയുള്ള കൊറിയർ സർവിസിന് തുടക്കമായി. തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മന്ത്രി സംരംഭം ഉദ്ഘാടനം ചെയ്തു. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാർസൽ കൈമാറുക എന്നതാണ് ലക്ഷ്യം.
ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കൊറിയർ ഔട്ട് ലെറ്റിൽ മന്ത്രി ആദ്യ കൊറിയർ ഏറ്റുവാങ്ങി.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസുകളിലാണ് കൊറിയർ സർവിസിന്റെ കൗണ്ടറുകൾ. നഗരങ്ങളിലും ദേശീയപാതക്ക് സമീപത്തും പ്രവർത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയർ സർവിസ് 24 മണിക്കൂറും പ്രവർത്തിക്കും.
മറ്റ് ഡിപ്പോകളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഫ്രാഞ്ചൈസികളും ഭാവിയിൽ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.