കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി
text_fieldsകോട്ടയം: പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും പുറമെ കഴിവു തെളിയിച്ച സങ്കേതിക-സാമ്പത്തിക വിദഗ്ധരെക്കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പറേഷന്‍െറ തലപ്പത്ത് സമഗ്ര അഴിച്ചുപണി വേണമെന്ന വിദഗ്ധ സമിതിയുടെ മുന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണിത്. അതേസമയം, ഇന്നത്തെ നിലയില്‍ ഇനിയും കെ.എസ്.ആര്‍.ടി.സിയെ മുന്നോട്ട് കൊണ്ടുപോകാനാവില്ളെന്ന് ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.
നിലവില്‍ കോര്‍പറേഷന്‍െറ തലപ്പത്ത് ഗതാഗത മേഖലയുമായി കൂടുതല്‍ പ്രാഗല്ഭ്യമുള്ള ഉദ്യോഗസ്ഥരാരും ഇല്ല. ഉള്ളവര്‍ പ്രമോഷന്‍ ലഭിച്ച് ഉന്നതതലത്തില്‍ എത്തിപ്പെട്ടവരാണ്. ഇവര്‍ക്ക് വേണ്ടത്ര ഭരണ നൈപുണ്യമില്ളെന്ന ആക്ഷേപം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. തമിഴ്നാട് കോര്‍പറേഷനില്‍ 38, കര്‍ണാടക 30ലധികം എന്നിങ്ങനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഇവിടെ ഒരാള്‍ മാത്രമാണുള്ളത്. ഒപ്പം ഭരണപരിചയമുള്ളവര്‍ പരിമിതവും. എം.ബി.എക്കാര്‍ ഒന്നോ രണ്ടോ പേര്‍. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഡി.ടി.ഒ-എ.ടി.ഒ തസ്തികകളില്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കാന്‍ നേരത്തേ തീരുമാനിച്ചുവെങ്കിലും പിന്നീട് രാഷ്ട്രീയ-ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് അട്ടിമറിക്കപ്പെട്ടു. പിന്നീട് പലപ്പോഴും വകുപ്പ് മന്ത്രിമാര്‍ ഇതിനുള്ള നീക്കം ആരംഭിച്ചെങ്കിലും എതിര്‍പ്പ് ശക്തമായപ്പോള്‍ പിന്‍വാങ്ങി.
അതിനിടെ കോര്‍പറേഷനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കെ.ടി.ഡി.എഫ്.സിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ തീരുമാനിച്ചു. അമിത പലിശക്ക് കോടികള്‍ വായ്പ നല്‍കി കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് കെ.ടി.ഡി.എഫ്.സിയാണെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇത്. കേരളത്തിലെ മറ്റൊരു ധനകാര്യസ്ഥാപനവും ഈടാക്കാത്ത പലിശയാണ് കെ.ടി.ഡി.എഫ്.സി വാങ്ങിയിരുന്നത്. 7.75 മുതല്‍ 16.25 ശതമാനം വരെ പലിശ ഈടാക്കി. സര്‍ക്കാര്‍ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനം നടത്തിയ ഇടപെടലാവും പ്രധാനമായും അന്വേഷിക്കുക.
ഇതുവരെ കെ.ടി.ഡി.എഫ്.സിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി 4264 കോടിയാണ് വായ്പയെടുത്തത്. ഇതിനകം 3637 കോടി മുതല്‍ ഇനത്തിലും 1121 കോടി പലിശയായും ഈടാക്കി. ഇനി 630 കോടിയോളം രൂപ അടക്കാനുണ്ടെന്നും കെ.ടി.ഡി.എഫ്.സി സര്‍ക്കാറിനെ അറിയിച്ചു. ഇത്രയും ഭീമമായ പലിശക്ക് എന്തിന് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് വായ്പ എടുത്തുവെന്നും ആരൊക്കെ ഇതിന് പിന്നിലുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കും. ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 135 കോടിയോളം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. 2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ശമ്പളത്തിനായി മാത്രം പ്രതിമാസം 70 കോടി വീതം വായ്പയെടുത്തിന്‍െറ കണക്കുകളും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.