കോടതി വടിയെടുത്തതോടെ പൊലീസ് നിയമ വഴിക്ക്
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ എൽ.എച്ച് യദുവുമായി നടുറോട്ടിലുണ്ടായ തർക്കത്തിൽ പൊലീസിന് നിയമവഴിയിലെത്താൻ കോടതി വടിയെടുക്കേണ്ടി വന്നു. സംഭവം പൊലീസിനെന്നപോലെ പ്രതികളായ ജനപ്രതിനിധികൾക്കും ആഭ്യന്തര വകുപ്പിനും നാണക്കേടായി. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതിരുന്ന പൊലീസ് നടപടി ഏറെ വിവാദമായിരുന്നു.
ആദ്യ പരാതിയില്‍ തന്നെ കേസെടുത്തിരുന്നെങ്കില്‍ നിസാരവകുപ്പുകള്‍ ചുമത്തി പൊലീസിന് വിഷയം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടിവന്നതോടെ കോടതിയില്‍ ഡ്രൈവർ യദു ഉന്നയിച്ച ആരോപണങ്ങള്‍ അനുസരിച്ച് ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തേണ്ടിവന്നു. കടുത്ത പരാമര്‍ശങ്ങളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നിര്‍ബന്ധിതരായി.
ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയതോടെ പ്രതികളെ ചോദ്യം ചെയ്യാതിരിക്കാനും പൊലീസിനാവില്ല. ചോദ്യം ചെയ്യംമുന്പ് മേയറുടെ പരാതിയില്‍ യദുവിനെതിരെ പരാമവധി തെളിവുകള്‍ ശേഖരിക്കാനാവും ഇനി പൊലീസിന്റെ ശ്രമം. യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മേയര്‍ക്കും എം.എല്‍.എക്കുമെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസിന് വിശദീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.