നടുറോഡിൽ രണ്ടരവയസ്സുള്ള കുഞ്ഞ്; സഡൻ ബ്രേക്കിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നാടിെൻറ സ്നേഹാദരം
text_fieldsതിരുവനന്തപുരം: തിരക്കേറിയ ദേശീയപാതയിൽ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂനിറ്റിലെ ഡ്യൂട്ടി നമ്പർ. 83 സർവിസ് നടത്തിയ ഡ്രൈവർ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. മകച്ച പ്രവർത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവർ കെ. രാജേന്ദ്രന് ഗുഡ് സർവിസ് എൻട്രി സർട്ടിഫിക്കറ്റ് നൽകുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
രാജേന്ദ്രൻ കഴിഞ്ഞ 29 ന് സർവിസ് നടത്തുന്നതിന് ഇടയിൽ ഉദിയൻകുളങ്ങര െവച്ച് വൈകീട്ട് നാലരയോടെ ഉദിയൻകുളങ്ങരയിൽ കടയിൽ മാതാപിതാക്കളോടൊപ്പം സൈക്കിൽ വാങ്ങാനെത്തിയ രണ്ടു വയസ്സുകാരൻ കൈയിൽ ഇരുന്ന പന്ത് റോഡിൽ പോയപ്പോൾ പിറകെ ഓടുകയായിരുന്നു. റോഡിന് നടുവിൽ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധയിപ്പെട്ടത്. ഇതിനിടയിൽ എത്തിയ ബസ് ഡ്രൈവർ സമയോചിതമായി ബസ് ബ്രേക്കിട്ട് നിർത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കടയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണകാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ വൈറലായി. തുടർന്നാണ് പാപ്പനംകോട് ഡിപ്പോയിൽ ഡ്രൈവർ രാജേന്ദ്രനെ ആദരിക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തത്. പാപ്പനംകോട് ഡിപ്പോയിൽ നടന്ന പരിപാടി എ.ടി.ഒ കെ.ജി. സൈജു ഉദ്ഘാടനം ചെയ്തു. എ.ഡിഇ. നസീർ എം., വൈക്കിൾ സൂപ്പർ വൈസർ എബനിസർ, യൂനിയൻ പ്രതിനിധികളായ സതീഷ് കുമാർ, അനിൽകുമാർ, രതീഷ്കുമാർ, മനോജ്, എസ്. കെ. മണി, സൂപ്രണ്ട് സന്ധ്യാദേവി, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.എസ്. ബിനു എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര: ഡ്രൈവർ കെ. രാജേന്ദ്രന് നാട്ടുകാർ സ്നേഹനിർഭരമായ ആദരവ് നൽകി. നാട്ടുകാരുടെയും കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂനിറ്റിെൻറയും നേതൃത്വത്തിൽ സനൽ സൈക്കിൾസിന് മുന്നിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മാതൃകാ ഡ്രൈവർ കെ. രാജേന്ദ്രന് കെ. ആൻസലൻ എം.എൽ.എ. സ്നേഹോപഹാരം സമ്മാനിച്ചു. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻറ് നവനീത് കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹിൽ ആർ. നാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന, ജെന്നർ, ബിനുകുമാർ, കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായ എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.ആർ. ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ശ്രീകുമാരൻ നായർ, സജീവ്, വ്യാപാരി വ്യവസായി സമിതി ജില്ല ജോയിൻറ് സെക്രട്ടറി ഷാനവാസ്, സനൽ സൈക്കിൾസ് ഉടമ സനൽ, സജയൻ, രാജേഷ് എന്നിവർ സംസാരിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ കെ. രാജേന്ദ്രന് സ്വീകരണം നൽകി.
പാറശ്ശാല: ഉദിയന്‍കുളങ്ങര സൈക്കിള്‍ കടക്കു സമീപം രണ്ടര വയസ്സുകാരനെ അതിസാഹസികമായി രക്ഷിച്ച കെ.എസ്.ആര് ടി.സി ഡ്രൈവര്‍ അമരവിള സ്വദേശിയായ രാജേന്ദ്രനെ നാട്ടുകാര്‍ ആദരിച്ചു. ഉദിയന്‍കുളങ്ങരയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്. ആൻസലന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.