മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി െലെസന്‍സ് സസ്പെൻഡ് ചെയ്തു. മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്ന രംഗം യാത്രക്കാരന് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഗതാഗത വകുപ്പിെൻറ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ അജയ്കുമാറിനെതിരെയാണ് (44) നടപടി.
കോഴിക്കോടുനിന്നും ഗുരുവായൂര്‍ വഴി നെടുമ്പാശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ലോേഫ്ലാര് ബസിെൻറ ഡ്രൈവറായ അജയ്കുമാര്‍ കഴിഞ്ഞ ദിവസം കൂനംമൂച്ചി ഭാഗത്താണ് ഫോണില്‍ സംസാരിച്ച് ബസോടിച്ചത്. തിരക്കുള്ള റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് ബസോടിക്കുന്നതും വാഹനങ്ങളെ മറിക്കടക്കുന്നതും ബസിലുണ്ടായിരുന്ന യാത്രക്കാരന് മൊബൈലില്‍ പകര്‍ത്തി ഗതാഗത വകുപ്പിെൻറ വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുകയായിരുന്നു.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെത്തി ഡ്രൈവറെ വിളിച്ചു വരുത്തിയാണ് നടപടി സ്വീകരിച്ചത്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിെൻറ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാട്സ് ആപ്പിലേക്ക് അയക്കാമെന്ന് ജോ.ആര്.ടി.ഒ അറിയിച്ചു. നമ്പര്‍:8547639185.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.