കെ.എസ്.ആർ.ടി.സി: ജോലിയിൽ മടി; 150 ഡ്രൈവർമാരെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആറ് മാസത്തിനിടെ പ്രതിമാസം 10 ഡ്യൂട്ടിയിൽ താഴെ മാത്രം ജോലിക്കെത്തിയ 150 ഡ്രൈവർമാരെ സ്ഥലംമാറ്റി. വിദൂര ഡിപ്പോകളിലേക്കാണ് എല്ലാവരെയും മാറ്റിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിൽ മാത്രം 46 പേരെ മാറ്റി. തിരുവനന്തപുരം സെൻട്രലിലെ എട്ടും വെഞ്ഞാറമൂട് ഡിപ്പോയിലെ നാലും വികാസ്ഭവനിലെ ഏഴും പേർ സ്ഥലം മാറ്റം കിട്ടിയവരിലുണ്ട്. ഇവരെല്ലാം കണ്ണൂർ, കാഞ്ഞങ്ങാട്, തലശ്ശേരി ഡിപ്പോകളിലാണ് ഇനി ജോലി ചെയ്യേണ്ടത്.
ആലപ്പുഴ, ആലുവ എന്നിവിടങ്ങളിലുള്ളവരെ കാസർകോട്ടേക്കും ചടയമംഗലം, ചെങ്ങന്നൂർ, ചങ്ങനാേശ്ശരി ഡിപ്പോകളിലുള്ളവരെ കാഞ്ഞങ്ങാട്, തലേശ്ശരി എന്നിവിടങ്ങളിലേക്കും സ്ഥലംമാറ്റി. ഡ്രൈവർമാരുടെ കുറവുമൂലം സർവിസ് മുടങ്ങുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കാൻ കർശന നടപടികളാണ് മാനേജ്മെൻറ് സ്വീകരിക്കുന്നത്.
ജോലിക്ക് ഹാജരാകാത്തവർക്കുള്ള അന്ത്യശാസനമായി നോട്ടീസ് അയച്ചിരുന്നു. ഇവരിൽ നല്ലൊരു ശതമാനവും അനധികൃത ലീവിൽ വിദേശത്ത് േജാലി ചെയ്യുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്നാണ് മാനേജ്മെൻറ് നിലപാട്. വിരമിച്ച ഡ്രൈവർമാരെ പുനർനിയമിക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ കാലഹരണപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് മാനദണ്ഡങ്ങൾ പാലിച്ച് എം പാനൽ വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കാനുള്ള നടപടികളും തകൃതിയാണ്. ഇതിനിടെയാണ് അകാരണമായി ജോലിക്ക് ഹാജരാകാത്ത 150 പേർക്കെതിരെയുള്ള ശിക്ഷണ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.