ഒാക്സിജൻ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും
text_fieldsതിരുവനന്തപുരം: ഒാക്സിജനും മരുന്നുമടക്കം എത്തിക്കുന്ന വാഹനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ നിയോഗിക്കുന്നു.
കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് കോവിഡ് അനുബന്ധ അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള ടാങ്കറുകളിേലക്ക് ഡ്രൈവർമാരെ ആവശ്യമുള്ള സാഹചര്യത്തിലാണിത്. സേവന പ്രവർത്തനങ്ങളിൽ സ്വമനസ്സാലെ ഭാഗമാകാൻ താൽപര്യമുള്ള ഡ്രൈവർ വിഭാഗം ജീവനക്കാരുടെ പട്ടിക അടിയന്തരമായി യൂനിറ്റ് ഓഫിസർമാരിൽനിന്ന് ശേഖരിച്ച് നൽകാൻ സോണൽ ഓഫിസർമാർക്ക് സി.എം.ഡി നിർദേശം നൽകി.
ഒാക്സിജൻ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ ഗതാഗതവകുപ്പിെൻറ സഹകരണത്തോടെയാണ് സർക്കാർ നീക്കങ്ങൾ. ഓക്സിജനുമായി വാഹനങ്ങൾ എത്തുമ്പോൾ കൃത്യമായി ഓരോ ആശുപത്രിയിലും രോഗികളുടെ ആവശ്യത്തിനനുസരിച്ച് എത്തിക്കാനുള്ള ചുമതല മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിനാണ്.
ഓക്സിജൻ വാഹനങ്ങൾക്ക് അകമ്പടി നൽകിയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനത്തിലൂടെ നിരീക്ഷിച്ചും സുഗമമായ ഗതാഗത ക്രമീകരണം ഉറപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.