Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാനക്കൂട്ടം...

കാട്ടാനക്കൂട്ടം കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
കാട്ടാനക്കൂട്ടം കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
cancel

അടിമാലി: പൂപ്പാറ തോണ്ടിമലക്ക്​ സമീപം കെ.എസ്.ആർ.ടി.സി ബസിന്​ നേരെ കാട്ടാനയാക്രമണം. ശനിയാഴ്ച പുലർച്ച മൂന്നിനാണ്​ തേനിയിൽനിന്ന്​ മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്​.ആർ.ടി.സി ബസിനുനേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കുട്ടിയാനയെ കൂടാതെ രണ്ട്​​ പിടിയാനകളും ഒരുകൊമ്പനുമാണ് വഴിയിലുണ്ടായിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. തൊട്ടുമുന്നിൽ ആനക്കൂട്ടത്തെ കണ്ട് ഡ്രൈവർ സതീഷ് കുമാർ ബസ് നിർത്തി. ഉടൻ കൊമ്പനാന പാഞ്ഞെത്തി ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് തുമ്പിക്കൈ കൊണ്ട് അടിച്ചുതകർത്തു.

കാട്ടാന തകർത്ത ചില്ലിനു തൊട്ട്​ പിന്നിലെ സീറ്റിലാണ് കണ്ടക്ടർ ദേവേന്ദ്രൻ ഇരുന്നത്. കാട്ടാന വരുന്നതുകണ്ട് ഇദ്ദേഹം പിന്നിലേക്ക് മാറിയതിനാൽ അപകടം ഒഴിവായി. ആളുകൾ ബഹളംവെച്ചതോടെ കാട്ടാനക്കൂട്ടം പിൻവാങ്ങുകയും ചെയ്തു. തുടർന്നാണ്​ ബസിന്‍റെ യാത്ര പുനരാരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacksKSRTC
News Summary - KSRTC elephant attack in Adimaly
Next Story