Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിന്‍റെ സമയം ചോദിച്ച...

ബസിന്‍റെ സമയം ചോദിച്ച യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മർദിച്ചു

text_fields
bookmark_border
ബസിന്‍റെ സമയം ചോദിച്ച യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മർദിച്ചു
cancel

കൊല്ലം: ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ കൊല്ലത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മർദിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാര്‍ഡ് സുനില്‍ കുമാർ അറസ്റ്റിലായി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നാണ് കൊട്ടാരക്കര സ്വദേശി ഷാജി മോന് മര്‍ദനമേറ്റത്. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ലിങ്ക് റോഡില്‍ വെച്ചായിരുന്നു സംഭവം.

ആറ്റിങ്ങലിലേക്ക് പോകുന്ന ബസിന്‍റെ സമയമാണ് അന്വേഷിച്ചത്. ബോര്‍ഡ് പോയി നോക്കടാ എന്നായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരന്‍റെ മറുപടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഗാര്‍ഡ് സുനില്‍കുമാര്‍ ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാജി മോന്റെ പരാതിയില്‍ കൊല്ലം ഇൗസ്റ്റ് പൊലീസാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഗതാഗത മന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCarrest
News Summary - KSRTC employee beat up passenger who asked for the time of the bus
Next Story