തച്ചങ്കരിക്കെതിരെ നിലപാട് മയപ്പെടുത്തി യൂനിയനുകൾ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിക്കെതിരെ നിലപാട് മയപ്പെടുത്തി യൂനിയനുകൾ. എം.ഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒറ്റക്കെട്ടായി സമരം നടത്തിയവർ ഇപ്പോൾ തച്ചങ്കരി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ്. ഇക്കാര്യം കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം കോർപറേഷെൻറ പ്രവർത്തനങ്ങളിൽനിന്ന് പൂർണമായി യൂനിയനുകളെ അകറ്റിനിർത്തുന്ന നടപടി ഒഴിവാക്കിയാൽ മതിയെന്നും ഇവർ ആവശ്യപ്പെടുന്നു. തച്ചങ്കരിക്കെതിരെ സംയുക്തമായി യൂനിയനുകൾ പ്രതിഷേധം നടത്തിയിട്ടും സർക്കാറും വകുപ്പ് മന്ത്രിയും അദ്ദേഹത്തെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് എം.ഡിക്കെതിരെ നിലപാട് മയപ്പെടുത്താൻ യൂനിയനുകൾ തയാറായത്.
മുൻ മാനേജ്മെൻറുകളുടെ ഇടപെടൽമൂലം ശമ്പളം കൃത്യമായി നൽകാൻ കഴിയുന്നുണ്ട്. എന്നാൽ തച്ചങ്കരി അതും തെൻറ നേട്ടമാക്കുകയാണ്. പുതുതായാരംഭിച്ച സർവിസുകളിൽ പലതും നഷ്ടത്തിലാണ്. എന്നാൽ കണക്കുകൾ പെരുപ്പിച്ചുകാട്ടി അദ്ദേഹം അസത്യ പ്രചാരണവുമായി മുന്നോട്ടുപോകുകയാണെന്നും കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.