കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്തുന്നതിനെ വിമർശിച്ച് ആർ. ബാലകൃഷ്ണപിള്ള
text_fieldsകൊല്ലം: കെ.എസ്.ആര്‍.സിയിൽ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നത് പോലെയെന്ന് മുൻ ഗതാഗതമന്ത്രിയും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശം നാലുവര്‍ഷം കഴിയുേമ്പാൾ അപ്പോഴത്തെ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ വിരമിക്കുന്ന മുറക്ക് പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാറിന് നല്ലത്.
കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ വൈദ്യുതി ബോർഡ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലും സമാനമായ ആവശ്യം ഉയരും. െക.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പെൻഷൻ പ്രായം ഉയർത്തണമെന്ന മുഖ്യമന്ത്രിയുെട നിര്‍ദേശം ഇടതുമുന്നണി ചര്‍ച്ചചെയ്യാനിരിക്കെയാണ് പിള്ളയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.