Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ജീവനക്കാർ സമരത്തിൽ നിന്ന്​ പിൻമാറണം - ടോമിൻ തച്ചങ്കരി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ജീവനക്കാർ സമരത്തിൽ നിന്ന്​ പിൻമാറണം - ടോമിൻ തച്ചങ്കരി
cancel

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർ സമരത്തിൽ നിന്ന്​ പിൻമാറണമെന്ന്​ എം.ഡി ട ോമിൻ ജെ.തച്ചങ്കരി. ജീവനക്കാർ ഉന്നയിച്ച കാര്യങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്​. സർക്കാർ കൂടി നിലപാട്​ സ്വീകരിക്ക േണ്ട കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്​തു​. അതി​​​െൻറ പശ്​ചാത്തലത്തിൽ ജീവനക്കാർ സമരത്തിൽ നിന്ന്​ പിൻമാറുമെന ്നാണ്​ കരുതുന്നതെന്നും തച്ചങ്കരി മാധ്യമങ്ങളോട്​ പറഞ്ഞു. ജീവനക്കാർ അനിശ്​ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത ്തിൽ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപാനലുകാരെ ഘട്ടംഘട്ടമായി ഉ​ൾക്കൊള്ളാനാണ്​ സർക്കാറി​​​െൻറ ആഗ്രഹം. സിംഗിൾ ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട്​ ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്​ വന്നിട്ടില്ല. എന്നാലും അതി​​​െൻറ അന്തഃസത്ത മനസിലാക്കി നടപ്പാക്കാവുന്ന തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്​. ബാക്കിയുള്ളവ ഉടൻ നടപ്പാക്കുമെന്ന്​ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്​.

ശമ്പള പരിഷ്​കാരം സർക്കാർ തീരുമാനിക്കേണ്ടതാണ്​. ആവശ്യങ്ങളിൽ ചർച്ച നടത്തി യോഗങ്ങളിൽ തീരുമാനമെടുക്കണം. ജീവനക്കാരുടെ ആവശ്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനമെടുക്കേണ്ടതാണ്​. അതിനായി സർക്കാറിന്​​ കത്ത്​ നൽകിയിട്ടുണ്ട്​. ഇത്തരം പുരോഗമനപരമായ നടപടികൾ സ്വകീരിച്ചിട്ടുള്ളതിനാൽ അനിശ്​ചിതകാല പണിമുടക്കിൽ നിന്ന്​​ പിൻതിരിയണമെന്ന്​ ജീവ​ക്കാരോട്​ ആവശ്യപ്പെട്ടു​. നിലവിൽ ഒരു പണിമുടക്ക്​ താങ്ങാനുള്ള ശേഷി കെ.എസ്​.ആർ.ടി.സിക്ക്​ ഇല്ല.

കെ.എസ്​.ആർ.ടി.സി മാറ്റത്തി​​​െൻറ പാതയിലാണ്​. ഒരു ദിവസം ഒരു കോടി വരുമാനമുണ്ടാക്കുന്ന പദ്ധതി തയാറായിട്ടുണ്ട്​. വരുമാനം കൂട്ടിയശേഷം ശമ്പളം കൂട്ടിക്കോളൂവെന്നാണ് സർക്കാറും പറയുന്നത്​​​. അതിനിടയിൽ ഇങ്ങനെ സമരം നടത്തരുതെന്നും തച്ചങ്കരി ആവശ്യ​െപ്പട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthachankaryksrtc strikemalayalam news
News Summary - KSRTC Employees Should Withdraw Their Strike - Kerala News
Next Story