ശമ്പളം കൃത്യമായി നൽകുമെന്ന് മന്ത്രി, കെ.എസ്.ആർ.ടി.സി സമരം ഒത്തുതീർന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ട്രേഡ് യൂനിയനുകളുടെ ആഴ്ചകൾ നീണ്ട അനിശ്ചിതകാല സമരത്തിന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്. ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പിൽ സി.െഎ.ടി.യു, എ.െഎ.ടി.യു.സി, ടി.ഡി.എഫ് സംഘടനകൾ സമരം പിൻവലിച്ചു. കിഫ്ബിയുടെ സഹായത്തോടെ 1000 ബസ് വാങ്ങും. ഇതിന് കിഫ്ബിയുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ചർച്ചയിൽ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
സംഘടനകളുമായും മാനേജ്മെൻറുമായും സര്‍ക്കാര്‍ ത്രികക്ഷി കരാര്‍ ഉണ്ടാക്കും. കരാറിെൻറ കരട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവരെ ചുമതലപ്പെടുത്തി. ടിക്കറ്റ് മെഷീൻ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ആശ്രിത നിയമനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ എം.ഡിയെ ചുമതലപ്പെടുത്തി. സ്ഥലംമാറ്റം, ആനുകൂല്യ വിതരണം എന്നിവയിലെ പരാതികള്‍ എം.ഡി ചര്‍ച്ചചെയ്ത് പരിഹരിക്കും. ജീവനക്കാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും.
ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം.പി. ദിനേശ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആനത്തലവട്ടം ആനന്ദന്‍, തമ്പാനൂര്‍ രവി, വി. ശിവന്‍കുട്ടി, സി.കെ. ഹരികൃഷ്ണൻ, എം.ജി. രാഹുൽ, ആര്‍. ശശിധരന്‍ നായർ, സണ്ണി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് (ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ) 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ധാരണയായ സാഹചര്യത്തിൽ പണിമുടക്കും പിൻവലിച്ചിട്ടുണ്ട്. സ്വന്തം സർക്കാർ ഭരിക്കുേമ്പാൾ തന്നെ പ്രശ്നപരിഹാരം തേടി 25 ദിവസത്തിലേറെ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ടിവന്ന ഗതികേടിലായിരുന്നു സി.െഎ.ടി.യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.