മിന്നൽ പണിമുടക്ക്: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ‘എസ്മ’
text_fieldsതിരുവനന്തപുരം: പൊലീസുമായുള്ള തർക്കത്തെച്ചൊല്ലി മിന്നൽ പണിമുടക്ക് നടത്തിയ കെ.എ സ്.ആർ.ടി.സി ജീവനക്കാർക്കെതിരെ എസ്മ (അവശ്യ സേവന നിയമം) പ്രകാരം കേസെടുത്തു. മിന്നൽ പണിമുടക്ക് വിഷയ ം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം നോട്ടീസിന് മറുപടി നൽകിയ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യമറിയിച്ചത്.
സ്വകാര്യ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യൽ, ഒാട്ടോ ഡ്രൈവറെ തടഞ്ഞ് പരിക്കേൽപ്പിക്കൽ, കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തൽ എന്നീ സംഭവങ്ങളിലാണ് എസ്മ പ്രകാരം കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സഭയെ അറിയിച്ചു.
ഉത്സവം നടക്കുന്ന ആറ്റുകാൽ ക്ഷേത്ര പരിസരത്തേക്ക് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകളെ ബാധിക്കുംവിധം സ്വകാര്യ ബസ് സമയം തെറ്റിയെത്തിയതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുമായുള്ള സംസാരം വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിമാറി. ഇതിനെ തുടർന്ന് ഡി.ടി.ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്കുമാർ, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയതോടെ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു.
മിന്നൽ പണിമുടക്കിനിടെ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് യാത്രക്കാരനായ കുമാരപുരം ചെന്നിലോട്ട് പാറുവിള വീട്ടിൽ ടി. സുരേന്ദ്രൻ (64) മരിച്ചിരുന്നു. വഴിയടച്ചും ഗതാഗതം സ്തംഭിപ്പിച്ചും ബസുകൾ നിരത്തിൽ നിർത്തിയിട്ടതോടെ ജീവനു പിടഞ്ഞ യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കാനായില്ല. ഏറെ പണിപ്പെെട്ടത്തിയ ആംബുലൻസും വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.