കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് ഭാഗികം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കെ.സ്.ടി.ഇ.യു (എ.െഎ.ടി.യു.സി) പണിമുടക്ക് ഭാഗികം. സർവിസുകളെ കാര്യമായി ബാധിച്ചില്ല. അതേ സമയം കെ.എസ്.ടി.ഇ.യു തൊഴിലാളികൾ സർവിസിൽനിന്ന് പൂർണമായും വിട്ടുനിന്നു. സംസ്ഥാനമൊട്ടാകെ 731 സർവിസുകൾ പണിമുടക്ക് മൂലം മുടങ്ങി. പണിമുടക്ക് കണക്കിലെടുത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമര ദിവസം അവധി എടുക്കുന്നത് ഡയസ്നോണ്‍ ആയി കണക്കാക്കുമെന്നും ജോലിക്ക് ഹാജരാകാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതെല്ലാം മറികടന്നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടന്നത്. ഇടതു സർക്കാറിെൻറ കാലത്ത് കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്നത് കൂടുതലും വലതുപക്ഷ നയങ്ങളും നിലപാടുകളുമാണെന്ന് ഭാരവാഹികൾ ആരോപിച്ചു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ല. കോർപറേഷനിലെ തൊഴിലാളിവിരുദ്ധ നടപടികൾ കണ്ടും കേട്ടും സഹിച്ചും മടുത്തിട്ടാണ് ഭരണാനുകൂല യൂനിയനായിട്ട് കൂടി സൂചന പണിമുടക്ക് നടത്തിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഒാപറേറ്റിങ് വിഭാഗത്തിെൻറ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക, പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക എന്നിവ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.