ജീവനക്കാരുടെ പ്രക്ഷോഭം: കെ.എസ്.ആർ.ടി.സി എം.ഡിയെ പിന്തുണച്ച് മന്ത്രി ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. തോമിൻ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടും എം.ഡിയോടും എതിർപ്പുള്ളതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ നയമാണ് എം.ഡി നടപ്പാക്കുന്നതെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തച്ചങ്കരി അയഞ്ഞു, കെ.എസ്.ആർ.ടി.സിയിലെ പണപ്പിരിവ് വിവാദം ഒത്തുതീർപ്പിലേക്ക്
തിരുവനന്തപുരം: എം.ഡി ടോമിൻ ജെ. തച്ചങ്കരി കടുംപിടുത്തത്തിൽനിന്ന് അയഞ്ഞതോടെ കെ.എസ്.ആർ.ടി.സിയിലെ പണപ്പിരിവ് വിവാദം ഒത്തുതീർപ്പിലേക്ക്. ജീവനക്കാരുടെ സമ്മതമില്ലാതെ ശമ്പളത്തിൽനിന്ന് യൂനിയനുകൾ മാസവരി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഉത്തരവിനെത്തുടർന്നുണ്ടായ വിവാദമാണ് ഒത്തുതീർപ്പാകുന്നത്.
ഇതുൾപ്പെടെ ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സിയിലെ വിവിധ യൂനിയൻ പ്രതിനിധികളുമായി മാനേജ്മെൻറ് നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ സമ്മതമുണ്ടെങ്കിൽ മാസവരി പിരിക്കുന്നതിൽ എതിർപ്പില്ലെന്ന് എം.ഡി വ്യക്തമാക്കി. ഇക്കാര്യം ചർച്ച ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരുടെ സാന്നിധ്യത്തിൽ അടുത്തയാഴ്ച വീണ്ടും യൂനിയൻ ഭാരവാഹികളുടെ യോഗം വിളിക്കും.
ജീവനക്കാരുടെ സമ്മതമില്ലാതെ പണം പിരിക്കുെന്നന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ജീവനക്കാർ സമ്മതം നൽകിയതിെൻറ അടിസ്ഥാനത്തിൽ കൃത്യമായാണ് സംഘടനകൾ പണം പിരിക്കുന്നതെന്നും യൂനിയൻ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.