കെ.എസ്.ആർ.ടി.സി പണിമുടക്ക് മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സംയുക്തട്രേഡ്യൂനിയൻ സമിതി ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് താൽക്കാലികമായി മാറ്റി. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ധാരണ.
സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിൽ അപാകതയുണ്ടായെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 15 ദിവസത്തിനകം പരിഹാരനിർദേശം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിെന ചുമതലപ്പെടുത്തി. പിരിച്ചുവിട്ട മെക്കാനിക്കൽ വിഭാഗത്തിലെ 143 തൊഴിലാളികളികളെ മറ്റ് ഡ്യൂട്ടി നൽകി നിലനിർത്തും. തൊഴിലാളികൾ ഉന്നയിച്ച 18 ആവശ്യങ്ങളിൽ ശേഷിക്കുന്ന 16 എണ്ണം സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് തീരുമാനിക്കേണ്ടതാണ്. ഒക്ടോബർ 17 വീണ്ടും തൊഴിൽ-ഗതാഗതമന്ത്രിമാരുടെ അധ്യക്ഷതയിൽ തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗം നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൗ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം പിൻവലിക്കാൻ യൂനിയനുകൾ തീരുമാനിച്ചത്.
സിംഗിൾ ഡ്യൂട്ടിയും ഡ്യൂട്ടി പരിഷ്കരണവും തത്ത്വത്തിൽ തൊഴിലാളികൾ അംഗീകരിച്ചതായി ശശീന്ദ്രൻ പറഞ്ഞു. ഒാേരാ മേഖലയുടെയും സാധ്യതയും പ്രശ്നങ്ങളും പ്രത്യേകം പഠിച്ച ശേഷമായിരുന്നു ക്രമീകരണം ഏർപ്പെടുത്തേണ്ടിയിരുന്നത്. ഇതില്ലാഞ്ഞത് മൂലം പല റൂട്ടുകളിലും യാത്രാക്ലേശം രൂക്ഷമാണ്. എം.ഡിക്കെതിരെ യൂനിയനുകൾ ആക്ഷേപമുന്നയിച്ചില്ല.
വൈക്കം വിശ്വൻ, തമ്പാനൂർ രവി, സി.കെ. ഹരികൃഷ്ണൻ, സണ്ണിതോമസ്, ആർ. ശശിധരൻ, ആർ. അയ്യപ്പൻ, എം.ജി. രാഹുൽ, എ. ശിവകുമാർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.