ബ്രെത്ത് അനലൈസറിൽ കുടുങ്ങി വീണ്ടും കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി ജീവനക്കാർ. ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമായി സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കം 137 പേർ കുടുങ്ങിയത്.
97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സിയിലെ ബദൽ ജീവനക്കാരും അടക്കം 40 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഏപ്രില്‍ ഏഴുമുതല്‍ 20 വരെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂനിറ്റുകളിലും റീജനൽ വർക് ഷോപ്പുകളിലും കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നേരത്തെ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിന്റെ പേരിൽ 100 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.