കെ.എസ്.ആർ.ടി.സി കുറുക്കുവഴിയിൽ ജനപ്രിയ സർവിസുകളുടെ നിരക്കുയർത്തി
text_fieldsശവും മേയറുടെ വിയോജിപ്പും മറികടന്ന് കുറുക്കുവഴിയിലൂടെ സിറ്റി സർക്കുലറുകളുടെ നിരക്കുയർത്തി കെ.എസ്.ആർ.ടി.സി. നഗരത്തിലെ ജനപ്രിയ സർവിസുകളായ സിറ്റി സർക്കുലറുകളെ സിറ്റി ഫാസ്റ്റുകളായി മാറ്റിയാണ് നിരക്കുകയർത്തൽ. 10 രൂപക്ക് നഗരത്തിലെവിടെയും സഞ്ചരിക്കാമെന്നതായിരുന്നു സിറ്റി സർക്കുലറുടെ പ്രത്യേകത. ഇതാണ് സിറ്റി ഫാസ്റ്റുകളാക്കി കെ.എസ്.ആർ.ടി.സി അട്ടിമറിച്ചത്. ഇ-ബസുകൾ നഷ്ടമാണെന്ന വാദമുന്നയിച്ച് നിരക്കുയർത്താനുള്ള ശ്രമം സി.പി.എം ഇടപെട്ട് തടഞ്ഞതിന് പിന്നാലെയാണ് കുറുക്കുവഴി നീക്കം.
എട്ട് സര്‍ക്കിളുകളില്‍നിന്ന് രണ്ട് ബസുകള്‍ വീതം പിന്‍വലിച്ചിട്ടുണ്ട്. ഇ-ബസുകള്‍ തമ്മിലെ സമയദൈര്‍ഘ്യം 15 മിനിറ്റില്‍നിന്ന് 25 മിനിറ്റായി ഉയര്‍ത്തി. കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ വാങ്ങിയ ബസുകള്‍ ഇപ്പോള്‍ നഗരത്തിന് പുറത്തേക്കാണ് വിന്യസിച്ചത്. കിഴക്കേക്കോട്ടയില്‍നിന്ന് നെയ്യാറ്റിന്‍കര, വെഞ്ഞാറമൂട്, അയിരൂപ്പാറ, പോത്തന്‍കോട്, വൈങ്ങാനൂര്‍, ആര്.സി.സി എന്നിവടങ്ങളിലേക്കാണ് ഇ-ബസുകള്‍ ഫാസ്റ്റായി ഓടുന്നത്. മിനിമം നിരക്ക് 12 ആയി ഉയരും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ അടുത്തിടെ ലഭിച്ച 60 ബസുകള്‍ സിറ്റി സര്‍ക്കുലറിന്റെ രണ്ടാം ഭാഗത്തേക്ക് കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി തയാറാക്കിയിരുന്നത്. എന്നാല്‍, മന്ത്രി മാറിയതോടെ നയവും മാറി. പകരം പോയിന്റ് ടു പോയിന്റ് എന്ന പേരില്‍ മറ്റൊരു സര്‍വിസായി രംഗത്തിറക്കി. ഇവക്കും കൂടിയ നിരക്കാണ് ഈടാക്കുന്നത്.
റൂട്ട് പരിഷ്കരണത്തിലൂടെ നിരക്ക് ഉയര്‍ത്താനുള്ള ശ്രമം ഊർജിതമാണ്. 30 രൂപക്ക് ഒരുദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഗുഡ് ഡേ ടിക്കറ്റുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി. മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം കുറച്ചു. ഈ ശ്രേണിയിലെ അവസാന നീക്കമാണ് ഫാസ്റ്റിലേക്കുള്ള മാറ്റം.
110 കോടി; 80,000 യാത്രക്കാര്‍
110 ബസുകളിലായി ദിവസം 80,000 യാത്രക്കാര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ഏറ്റവും നിരക്ക് കുറഞ്ഞ പൊതുഗതാഗത സംവിധാനമായിരുന്നു സിറ്റി സര്‍ക്കുലര്‍. നഗരത്തിലെ ഗതാഗത ആവശ്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് വിവിധ റൗണ്ട് ട്രിപ്പുകളായി തിരിച്ചാണ് ഇ-ബസുകള്‍ വിന്യസിച്ചത്. 7200 കോടി രൂപ മുതൽമുടക്കിയ കൊച്ചി മെട്രോക്ക് തുല്യമായ യാത്രക്കാരെയാണ് 110 കോടി രൂപ മുടക്കി 110 ബസുകൾ വാങ്ങി ആരംഭിച്ച സിറ്റി സര്‍ക്കുലറിനും ലഭിച്ചത്. 250 ഇ-ബസുകള്‍ വിന്യസിച്ച് തലസ്ഥാനത്ത് സിറ്റി സര്‍ക്കുലര്‍ വിപുലപ്പെടുത്താനിരിക്കെയാണ് മന്ത്രി ആന്റണി രാജു സ്ഥാനം ഒഴിഞ്ഞത്. നിരക്ക് കുറഞ്ഞ ഇ-ബസുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ പരിഷ്കാരങ്ങൾ സിറ്റി സര്‍ക്കുലറിനെ പിന്നോട്ടടിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.