ഡ്രൈവർമാരുടെ വിമുഖതയിൽ കുഴങ്ങി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: 179 ദിവസത്തെ താൽക്കാലിക നിയമനത്തോട്, പുറത്തായ ഡ്രൈവർമാർക്ക് അതൃപ്തി. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് നടപടി തുടങ്ങിയെങ്കിലും പുറത്തായ 2107 പേരിൽ ആദ്യദിവസം നിയമനം നേടിയത് 370ഒാളം പേർ മാത്രം. െഎ.ഡി കാർഡും യാത്ര പാസുമില്ലാത്തതാണ് വിമുഖതക്ക് കാരണമെന്നാണ് നിഗമനം. ഏറ്റുവുംകൂടുതൽ ഡ്രൈവർമാർ പുറത്തായ തെക്കൻ മേഖലയിൽ 322 പേർ മാത്രമാണ് േജാലിക്കെത്തിയത്.
ഇവർ എത്രപേർ തുടരുമെന്നും വ്യക്തമല്ല.
പാസില്ലാത്തതിനാൽ ഡ്യൂട്ടിക്കായുള്ള യാത്രക്ക് ൈകയിൽനിന്ന് കാശ് കൊടുക്കണം. ഡ്രൈവർമാരുടെ കുറവുമൂലം താമസസ്ഥലത്തുനിന്ന് വിദൂരത്തുള്ള ഡിേപ്പാകളിലാണ് പലരും ജോലിചെയ്തിരുന്നത്. തെക്കൻമേഖലയിൽ ഡ്യൂട്ടി ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും വടക്കൻ ജില്ലകളിലുള്ളവരാണ്. താമസ-ഭക്ഷണച്ചെലവുകൾക്കിടയിലും ഇവരെ പിടിച്ചുനിർത്തുന്നത് യാത്രാപാസും കോർപറേഷൻ ജീവനക്കാരനാെണന്ന തിരിച്ചറിയൽ രേഖയുമാണ്.
ഇതൊന്നുമില്ലാതെ ദിവസക്കൂലിക്കാരായി പരിഗണിച്ചതിൽ പലർക്കും അതൃപ്തിയുണ്ട്. 500 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള വേതനം. നാട്ടിൽ സമാനജോലിക്ക് കൂടുതൽ വേതനമുണ്ടെന്നതും വിമുഖതക്ക് കാരണമായിട്ടുണ്ട്. ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ഡ്രൈവർമാരും ജോലിയിൽ തുടർന്നത്. ഇനിയെന്തായാലും ജോലി സ്ഥിരപ്പെടുത്തലുണ്ടാകില്ലെന്നതും പുനഃപ്രവേശത്തിനുള്ള വിമുഖതക്ക് കാരണമാണ്.
നിലവിലെ സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ 1500 ഡ്രൈവര്‍മാർ ലഭ്യമായില്ലെങ്കിൽ ഷെഡ്യൂളുകള്‍ സംസ്ഥാന വ്യാപകമായി താളംതെറ്റും. ചൊവ്വാഴ്ച 277 ബസുകളാണ് മുടങ്ങിയത്. തെക്കന്‍മേഖലയില്‍ 130ഉം മധ്യമേഖലയില്‍ 114ഉം വടക്കന്മേഖലയില് 33 ബസുകളും മുടങ്ങി. റദ്ദാക്കുന്നതില്‍ കൂടുതലും ഓര്‍ഡിനറി ബസുകളാണ്. ഇത് ഗ്രാമീണമേഖലയില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.