കെ.എസ്.ആർ.ടി.സി: തച്ചങ്കരി വക ‘പാക്കേജ്’: വരുമാന വർധനക്ക് ദൗത്യം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണ നടപടി നിലനിൽക്കേ എം.ഡി ടോമിൻ െജ.തച്ചങ്കരിയുടെ വക പരിഷ്കരണ നടപടി തുടങ്ങി. ജോലി ക്രമീകരണത്തിെൻറ പേരിൽ 763േപരെ മൂന്നുമാസത്തേക്ക് സ്ഥലംമാറ്റിയും വരുമാന വർധന ലക്ഷ്യമിട്ട് ആറുദിന ദൗത്യ കർമപദ്ധതിയടക്കം പ്രഖ്യാപിച്ചുമാണ് ഇടപെടൽ.
ഇതോടൊപ്പം ഷണ്ടിങ് ഡ്യൂട്ടി നിർത്തലാക്കുന്നതിനും അദർ ഡ്യൂട്ടിയിലുള്ള കണ്ടക്ടർമാരെ തിരിച്ചുവിളിക്കുന്നതിനും റിസർവേഷൻ-കൂപ്പൺ-കൺെസഷൻ കൗണ്ടറുകളിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനും നിർദേശമുണ്ട്. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ ആറുദിവസം പ്രതിദിനം 8.5കോടി വരുമാനമുയർത്തുന്നതിന് മുഴുവൻ ജീവനക്കാരെയും രംഗത്തിറക്കിയുള്ള കർമപദ്ധതിയാണ് തച്ചങ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. ബസുകൾ ഒന്നിനുപിറകെ ഒന്നായി പോകുന്നത് ഒഴിവാക്കാൻ ഇൻസ്െപക്ടർമാരെ പ്രധാന ജങ്ഷനുകളിലും സ്റ്റോപ്പുകളിലും പോയൻറ് ഡ്യൂട്ടിക്കായി നിയോഗിക്കും. പരമാവധി യാത്രക്കാരെ ബസുകളിൽ കയറ്റുന്നതിന് ഇൻസ്പെക്ടർമാർ റോഡിലിറങ്ങണം. സ്േറ്റഷൻ മാസ്റ്റർമാർ കാബിനിൽനിന്ന് പുറത്തിറങ്ങണമെന്നതാണ് പ്രത്യേക പരമാർശം.
ഇതിന് പുറമേ അതാത് ഡിപ്പോകളിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർമാർ, ട്രാഫിക് കൺട്രോളിങ് ഇൻസ്പെക്ടർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവർ യൂനിറ്റ് ഒാഫിസർമാരുടെ നേതൃത്വത്തിൽ സമീപത്തെ ബസ് സ്റ്റോപ്പുകളും ജങ്ഷനുകളും കേന്ദ്രീകരിച്ച് ബസുകളുടെ കോൺവോയ് ഒഴിവാക്കുന്നതിന് ഇടപെടണമെന്നും നിർദേശമുണ്ട്. രാവിലെ ഏഴു മുതൽ 11വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി ഏഴുവരെയാണ് േപായൻറ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇൗ ദിവസങ്ങിൽ പാറശ്ശാല മുതൽ കാസർകോട് വരെയുള്ള മുഴുവൻ റൂട്ടുകളിലെ ബസുകളിലും പ്രത്യേക പരിശോധനയും നടക്കും.
‘ഇത്ര ജീവനക്കാർ ഇന്ന ഡിപ്പോയിലേക്ക്’
ജോലി ക്രമീകരണത്തിെൻറ പേരിൽ 518 കണ്ടക്ടർമാർക്കും 245 ഡ്രൈവർമാർക്കുമാണ് മൂന്നുമാസത്തേക്ക് സ്ഥലംമാറ്റം. ജീവനക്കാരുടെ പേര് സഹിതമുള്ള ഉത്തരവിന് പകരം ഒാരോ ഡിപ്പോയിൽനിന്ന് ഇത്ര ജീവനക്കാർ ഇന്ന ഡിപ്പോയിലേക്ക് പോകണമെന്ന എണ്ണം നൽകുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത യൂനിറ്റിലുള്ളവർക്കോ താൽപര്യമുള്ളവർക്കോ മുൻഗണന നൽകണമെന്നതാണ് മാനദണ്ഡം. ഇൗ രണ്ട് മാനദണ്ഡ പ്രകാരവും മതിയായ എണ്ണം ജീവനക്കാരെ കിട്ടിയില്ലെങ്കിൽ യൂനിറ്റിൽ രണ്ടുവർഷം പൂർത്തിയാക്കിയ ജൂനിയർ ജീവനക്കാരെ മാറ്റി നിയമിക്കണമെന്നാണ് നിർദേശം. അച്ചടക്ക നടപടിയുെട ഭാഗമായി മാറ്റിയവരെ ഇതിൽ പരിഗണിക്കരുത്. ഏപ്രിൽ 25നുള്ളിൽ പുതിയ സ്ഥലത്ത് േജാലിയിൽ പ്രവേശിക്കുന്ന രീതിയിൽ സ്ഥലംമാറ്റം പ്രാബല്യത്തിൽ വരുത്താനാണ് തിരുമാനം.
ജീവനക്കാരില്ല; പ്രതിദിനം മുടങ്ങുന്നത് 200 സർവിസ്
കണ്ടക്ടർമാരും ഡ്രൈവർമാരും എത്താത്തതിനെ തുടർന്ന് പ്രതിദിനം 200 സർവിസുകൾ മുടങ്ങുന്നുവെന്നാണ് കണക്ക്. ഇൗ സാഹചര്യത്തിലാണ് ഷണ്ടിങ് ഡ്യൂട്ടിയിലടക്കം ഏർപ്പെട്ടിരുന്ന ഡ്രൈവർമാരെയും റിസർവേഷൻ-കൂപ്പൺ കൗണ്ടറുകളിലടക്കം ജോലി ചെയ്യുന്ന അദർ ഡ്യൂട്ടി കണ്ടക്ടർമാരെയും മടങ്ങിയെത്താൻ എം.ഡി നിർദേശം നൽകിയിരിക്കുന്നത്. നിലവിലെ ഡൈവർമാരുടെ ഷണ്ടിങ് ഡ്യൂട്ടി 75 ശതമാനവും അവസാനിപ്പിക്കും. പകരം ഡ്രൈവിങ് അറിയാവുന്ന മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഇൗ ഡ്യൂട്ടി ചെയ്യണം. എല്ലാ മെക്കാനിക്കൽ വിഭാഗം ജീവനക്കാരും എത്രയും വേഗം ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം. അദർ ഡ്യൂട്ടി അനിവാര്യമാണെങ്കിൽ കണ്ടക്ടർമാർക്ക് പകരം ഇൻസ്പെക്ടർമാരെ നിയമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.